Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ടാംഘട്ട ബയോബിൻ...

രണ്ടാംഘട്ട ബയോബിൻ വിതരണം

text_fields
bookmark_border
രണ്ടാംഘട്ട ബയോബിൻ വിതരണം
cancel
അഞ്ചൽ: മാലിന്യമുക്ത ഏരൂരെന്ന പദ്ധതിയുടെ ഭാഗമായി ആയിരം ബയോബിന്നുകൾ രണ്ടാംഘട്ടമായി വിതരണം ചെയ്തു. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിളക്കുപാറ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽനടന്ന വിതരണോദ്ഘാടനം ഏരൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ടി. അജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡോൺ വി. രാജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഷൈൻ ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ അഞ്ജു, സുജിത, കുടുംബശ്രീ സി.ഡി.എസ് അംഗം ഷീജ, എ.ഡി.എസ് സെക്രട്ടറി ഷീബ എന്നിവർ സംസാരിച്ചു. ചിത്രം. മാലിന്യമുക്ത ഏരൂർ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട ബയോ ബിന്നുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അജയൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story