Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:34 AM IST Updated On
date_range 29 April 2022 5:34 AM ISTകൊടിമരം ദഹിപ്പിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ധർമശാസ്താ ക്ഷേത്രത്തിലെ ഇളക്കി മാറ്റിയ കൊടിമരം ആചാരം അനുസരിച്ച് ദഹിപ്പിച്ചു. പുതിയ കൊടിമരം സ്ഥാപിക്കുന്നതിൻെറ ഭാഗമായാണ് പഴയ കൊടിമരത്തിൻെറ ദഹനം നടത്തിയത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര നട അടച്ച്, പൂജാകർമങ്ങൾക്ക് ശേഷം തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും അടക്കം നിരവധിപേർ പങ്കെടുത്തു. ....kw+kc..... 2000 പ്രതിനിധികളെ പങ്കെടുപ്പിക്കും കൊല്ലം: ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനും കെ. കരുണാകരൻ സ്മാരക സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനും ജില്ലയിൽനിന്ന് 2000 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ജില്ല എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കൃഷ്ണവേണി ജി. ശർമ, ജില്ല ഭാരവാഹികളായ കോതേത്ത് ഭാസുരൻ, എസ്. നാസറുദ്ദീൻ, ചിറ്റുമൂല നാസർ, അൻസർ അസീസ്, ഏരൂർ സുഭാഷ്, സുഗതകുമാരി, ചവറ ഹരീഷ്, ടി.ആർ. ഗോപകുമാർ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, എച്ച്. അബ്ദുറഹ്മാൻ, ജോർജ് ഡി. കാട്ടിൽ, കെജി തുളസീധരൻ, പെരിനാട് മുരളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story