Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:34 AM IST Updated On
date_range 29 April 2022 5:34 AM ISTക്ലാപ്പന പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയാൽ പണം നൽകും -എം.എൽ.എ
text_fieldsbookmark_border
ഓച്ചിറ: വള്ളിക്കാവ് കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും പഞ്ചായത്ത് വാർഡിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ പ്രചാരണവും മാത്രമാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിന് ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ എന്നുള്ളത് തുകയുടെ സാങ്കേതികത്വം മാത്രമാണ്. പഞ്ചായത്തിന് കുടുംബാരോഗ്യ കേന്ദ്രമോ സബ് സെന്‍ററോ നിർമിക്കുന്നതിന് സമയബന്ധിതമായി സ്ഥലം ലഭ്യമാക്കിയാൽ പ്രവർത്തനത്തിനാവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്നോ സംസ്ഥാന സർക്കാറിനെ കൊണ്ടോ ലഭ്യമാക്കും. വസ്തുത ഇതാണെന്നിരിക്കെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും പഞ്ചായത്ത് വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധം ആക്കാനുമാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. റമദാൻ റിലീഫ് വിതരണം ചവറ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പടപ്പനാൽ യൂനിറ്റ് എന്നിവയുടെ റമദാൻ റിലീഫിൻെറ ഭാഗമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ് ചവറ സോൺ പ്രസിഡന്‍റ് എസ്. നൗഷാദ് മന്നാനി അധ്യക്ഷത വഹിച്ചു. തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർമാരായ അൻസർ കാസിംപിള്ള, അനീഷ് എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്‍റ് അബ്ദുൽ സലാം, നൗഫൽ മുസ്‌ലിയാർ, അഫ്സൽ റാഷിദ്, അർഷാദ് എന്നിവർ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് പടപ്പനാൽ യൂനിറ്റ് സെക്രട്ടറി അബ്ദുൽ വഹാബ്, എസ്.വൈ.എസ് യൂനിറ്റ് സെക്രട്ടറി നിസാർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story