Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'വെളിച്ചം' പദ്ധതിക്ക്...

'വെളിച്ചം' പദ്ധതിക്ക് ഇന്ന് തുടക്കം

text_fields
bookmark_border
കൊല്ലം: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ജില്ലയിലെ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ വിതരണം ചെയ്യുന്ന ജില്ല പഞ്ചായത്ത് പദ്ധതിയായ 'വെളിച്ചം' വെള്ളിയാഴ്ച ഉച്ചക്ക്​​ രണ്ടിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. ജയന്‍ സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ്​ അഡ്വ. സുമലാല്‍ അധ്യക്ഷത വഹിക്കും. ------------------------------------ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മേയ് 10, 17, 24 തീയതികളില്‍ പുനലൂരും 28ന് പീരുമേടും മറ്റ്​ പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ---------------------------------- ...kc+kw+ke... അഭിമുഖം ​േമയ് നാലിന് കൊല്ലം: ജില്ലയില്‍ തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക് സർവേ വിങ്ങിലെ കുക്ക് (കാറ്റഗറി നമ്പര്‍. 425/19) തസ്തികയിലേക്കുള്ള അഭിമുഖം മേയ് നാലിന് കോഴിക്കോട് മേഖലാ പി.എസ്.സി ഓഫിസില്‍ നടക്കും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികള്‍ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story