Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാന ഒളിമ്പിക്...

സംസ്ഥാന ഒളിമ്പിക് സീനിയർ കബഡി ചാമ്പ്യൻഷിപ്​ കൊല്ലത്ത്

text_fields
bookmark_border
കൊല്ലം: സംസ്ഥാന ഒളിമ്പിക് സീനിയർ കബഡി ചാമ്പ്യൻഷിപ്പിന്​ കൊല്ലം ആതിഥ്യമരുളും. മേയ് ആറ്​, ഏഴ്​, എട്ട്​ തീയതികളിൽ കടപ്പാക്കട സ്​പോർട്സ് ക്ലബിലാണ്​ ചാമ്പ്യൻഷിപ് നടക്കുന്നതെന്ന്​​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുരുഷ, വനിത വിഭാഗത്തിലായി എല്ലാ ജില്ലകളിൽനിന്നുമുള്ള 28 ടീമുകളാണ്​ പ​ങ്കെടുക്കുന്നത്​. ഉദ്ഘാടനത്തിന് മുന്നോടിയായി മേയ് ആറിന്​ വൈകീട്ട്​ നാലിന് ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽനിന്ന്​ മാർച്ച് പാസ്റ്റും ഘോഷയാത്രയും പുറപ്പെടും. ഏഷ്യൻ കബഡി താരങ്ങളായ റോസ്​ മേരി, ജഗദീഷ് കുമ്പള എന്നിവരെ ഉദ്ഘാടനസമ്മേളനത്തിൽ ആദരിക്കും. ലീഗ് കം നോക്കൗട്ട്​ ആയുള്ള ടൂർണമെന്‍റിൽ നാല് പൂളായി തിരിച്ചായിരിക്കും ഏറ്റുമുട്ടൽ. ഇതിലെ വിജയികൾ ക്വാർട്ടറിലെത്തും. സെമി ഫൈനലും ഫൈനലും എട്ടിന്​ നടക്കും. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്​. ഏണസ്റ്റ് എന്നിവർ വിശിഷ്ടാതിഥികളാവും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ ഡോ. ജി. രാജ്​മോഹൻ, ക്ലബ്​ സെക്രട്ടറി ആർ.എസ്​. ബാബു, ട്രഷറർ എ. ശ്യാംകുമാർ, കബഡി അസോസിയേഷൻ ജില്ല സെക്രട്ടറി ഡി. അനിൽ കുമാർ, സംഘാടക സമിതി ഭാരവാഹികളായ ബി. രാജീവ്​, കെ.എസ്​. സജിത്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story