Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:31 AM IST Updated On
date_range 29 April 2022 5:31 AM ISTഅരുമ മൃഗ-പക്ഷി പ്രദര്‍ശനം ഇന്ന്
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി നടക്കുന്ന ആശ്രാമം മൈതാനിയില്‍ അരുമ മൃഗ-പക്ഷി പ്രദര്‍ശനം വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. തുടര്‍ച്ചയായി മൂന്നുദിവസം നീളുന്ന പ്രദര്‍ശനം അരങ്ങേറുന്നത് മൃഗസംരക്ഷണ വകുപ്പ് പവലിയനിലാണ്. കുഞ്ഞന്‍ കുരുവികളായ ഫിഞ്ചുകള്‍ മുതല്‍ വമ്പന്‍ മക്കാവ് തത്തകള്‍ വരെ പ്രദര്‍ശനത്തിനെത്തും. സെല്‍ഫി കൗണ്ടറുകളും എഗ് ഗാലറിയും സജ്ജീകരിച്ചിരിക്കുന്ന പ്രദര്‍ശനം പൂര്‍ണമായും സൗജന്യമാണ്. ---------------------------------------------- 'വാഹനീയം-2022'പരാതി പരിഹാര അദാലത് നാളെ കൊല്ലം: മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലതല പരാതി പരിഹാര അദാലത് 'വാഹനീയം - 2022' ശനിയാഴ്ച രാവിലെ 10ന് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. മോട്ടോര്‍വാഹന വകുപ്പിന്‍റെ ഓഫിസുകളില്‍ തീര്‍പ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും ഉടനടി നടപടി സ്വീകരിക്കുന്നതിനാണ് അദാലത്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുമായി മന്ത്രി ആന്‍റണി രാജു നേരിട്ട് സംവദിക്കും. വാഹനങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ്, മറ്റ് യാത്രാസൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ് എന്നിവര്‍ മുഖ്യാതിഥികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story