Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാർഥിനിയോട്...

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയയാൾ​ പിടിയിൽ

text_fields
bookmark_border
കിളികൊല്ലൂർ: പ്രഫഷനൽ കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ യുവാവിനെ കിളികൊല്ലൂർ പൊലീസ്​ പിടികൂടി. കൊറ്റങ്കര പേരൂർ തൊട്ടാവാടി വീട്ടിൽ ബിജു ആണ് (39) പിടിയിലായത്. കൂട്ടുകാരികൾക്കൊപ്പം വനിത ഹോസ്റ്റലിൽനിന്നും ജങ്​ഷനിലേക്ക് വന്ന പെൺകുട്ടിയെ പിന്തുടർന്ന് അപമാനിക്കുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാരും വിദ്യാർഥികളും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച്​ പൊലീസിൽ ഏൽപ്പിച്ചു. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ എ.പി. അനീഷ്, വി. സ്വാതി, മധു, ജയൻ കെ. സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി റിമാന്‍ഡ്​ ചെയ്തത്. ---------------------------------- ഭാര്യാബന്ധുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ കിളികൊല്ലൂർ: ഭാര്യയുമായുള്ള പിണക്കം പറഞ്ഞ് തീർക്കാൻ എത്തിയ ഭാര്യാബന്ധുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കിളികൊല്ലൂർ പൊലീസ്​ പിടികൂടി. ചാത്തിനാംകുളം എച്ച്.ആർ. മൻസിലിൽനിന്നും ചാത്തിനാംകുളം വലിയ പള്ളിക്ക് സമീപം പള്ളിതെക്കതിൽ വീട്ടിൽ വാടകക്ക്​ താമസിക്കുന്ന അജീസ് ആണ്​ (30) പിടിയിലായത്. ഇയാളുടെ ഭാര്യാബന്ധുവായ അലിക്കാണ് ഗുരുതരമായി പരിക്കേറ്റത്. അലിയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ സൽമാൻ, ഇവരുടെ പിതാവി‍ൻെറ സഹോദരൻ എന്നിവർക്കും പരിക്കേറ്റു. അലിയെ അജീസ്​ വെട്ടുകത്തി വെച്ച് തലയിൽ വെട്ടുകയായിരുന്നു. അലിയേയും ബന്ധുക്കളേയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് അജീസിനെ ജില്ല ആശുപത്രിക്ക് സമീപത്തുനിന്നും പൊലീസ്​ പിടികൂടി. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അനീഷ്, താഹകോയ, എ.എസ്​.ഐമാരായ എൻ. സുനിൽ, ഡെൽഫിൻ ബോണിഫേസ്​, സി.പി.ഒമാരായ സാജ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story