Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവധിക്കാല കായിക...

അവധിക്കാല കായിക പരിശീലനക്യാമ്പ്

text_fields
bookmark_border
കുണ്ടറ: ലോക കായികതാരങ്ങൾ ജനിക്കുന്നത് സ്​കൂൾ ഗ്രൗണ്ടുകളിൽ നിന്നാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. കുണ്ടറ എം.ജി.ഡി.എച്ച്.എച്ച്.എസ്​.എസ്​ ഫോർ ബോയ്സിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വേനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്‍റ്​ ​സാജു വർഗീസ്​ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അലക്സ്​ തോമസ്​ പദ്ധതി വിശദീകരിച്ചു. ഇന്‍റർനാഷനൽ ഷോട്ട് പുട്ട് താരം മേഘ മറിയം മാത്യു വീരപ്പള്ളിൽ മുഖ്യസന്ദേശം നൽകി. സ്​കൂൾ ആർട്സ്​ ആന്‍ഡ് സ്​പോർട്സ്​ ക്ലബ് കോഓഡിനേറ്റർ സാബു ബെൻസിലി, മുൻ കായിക അധ്യാപകൻ എം.പി. വർഗീസ്​ വൈദ്യൻ, സ്റ്റാഫ് സെക്രട്ടറി ഫിലിപ്പ് എം. ഏലിയാസ്​ എന്നിവർ സംസാരിച്ചു. സ്​കൂൾ പ്രിൻസിപ്പൽ പി.കെ. തോമസ്​ സ്വാഗതവും കൺവീനർ ജോസ്​ ജെ. ജോർജ് നന്ദിയും പറഞ്ഞു. ---------------------------------------- മദ്യനയം: പ്രതിഷേധദിനാചരണം മേയ് ഒന്നിന് കൊല്ലം: ഐ.ടി പാർക്ക് ഉൾപ്പെടെയുള്ള തൊഴിലിടങ്ങൾ മദ്യവത്കരിക്കാനുള്ള മദ്യനയത്തിലെ നിർദേശത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ്​ ഒന്ന് പ്രതിഷേധദിനമായി ആചരിക്കും. ദിനാചരണ രൂപതാതല ഉദ്ഘാടനം കെ.ആർ.എൽ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സംസ്ഥാന സെക്രട്ടറി ഫാ. ടി.ജെ. ആന്‍റണി നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story