Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപി.കെ.എസ്​ ജില്ല...

പി.കെ.എസ്​ ജില്ല സമ്മേളനം ആരംഭിച്ചു

text_fields
bookmark_border
കുണ്ടറ: ബി.ജെ.പി സർക്കാർ ദലിത് വിരുദ്ധനയങ്ങൾ നടപ്പാക്കുന്നവരാണെന്ന് പി.കെ.എസ്​ സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്. പി.കെ.എസ് ജില്ല സമ്മേളനം കുണ്ടറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിനാട് വിപ്ലവം ഉൾപ്പെടെ നിരവധി സമരങ്ങലിലൂടെയാണ് ദലിതർ മുഖ്യധാരയിലെത്തിയത്. സി.പി.എമ്മിനെ പോലെയുള്ള ഒരു പാർട്ടി പി.കെ.എസ്​ പോലെയുള്ള ഒരു സംഘടന ഉണ്ടാക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമല്ലേ എന്ന സംശയത്തിന് വകയില്ല. വർഗസമരങ്ങളുടെ പാർട്ടി വർഗ ബഹുജന സംഘടനകൾ രൂപവത്കരിക്കുന്നത് ആ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഗതിവേഗം കൂട്ടാനാണ്. ജില്ല പ്രസിഡന്‍റ്​ ​ഡി. ജയകുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ, പി.കെ.എസ്​ സംസ്​ഥാന ട്രഷറർ വണ്ടിത്തടം മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. സത്യൻ, സി. തങ്കപ്പൻ, പി.എ. എബ്രഹാം, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്​.എൽ. സജികുമാർ എന്നിവർ പങ്കെടുത്തു. 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പി.കെ.എസ് സംസ്​ഥാന പ്രസിഡന്‍റ് ​എസ്​. അജയകുമാർ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story