Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുക്രെയ്​നില്‍നിന്ന്​...

യുക്രെയ്​നില്‍നിന്ന്​ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാർഥികൾക്ക്​ പ്രത്യേക പാക്കേജ് വേണം -എം.പി

text_fields
bookmark_border
കൊല്ലം: യുദ്ധ സാഹചര്യത്തില്‍ യുക്രെയ്​നില്‍നിന്ന്​ ഇന്ത്യയിലേക്ക്​ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാർഥികളുടെ ശോഭനമായ ഭാവി കണക്കിലെടുത്ത് വിദ്യാഭ്യാസം സാധ്യമാക്കാന്‍ സമഗ്രമായ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഇ-മെയില്‍ നിവേദനം നല്‍കി. യുദ്ധസാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന്​ ഒഴിപ്പിച്ച ഇന്ത്യന്‍ പൗരന്മാരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. അവരെ നാട്ടിലേക്ക്​ മടക്കിക്കൊണ്ടുവന്നെങ്കിലും തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രശ്നപരിഹാരത്തിനായി സത്വര നടപടികള്‍ സ്വീകരിച്ച് കുട്ടികളുടെ ഭാവിവിദ്യാഭ്യാസം സുഗമമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story