Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:28 AM IST Updated On
date_range 29 April 2022 5:28 AM ISTമയ്യനാട് ഗ്രാമപഞ്ചായത്ത് പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍
text_fieldsbookmark_border
കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പെടുത്താന്‍ നിർദേശിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. സമഗ്രമായ വികസനത്തിലൂടെ ഗ്രാമപഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കി മാറ്റുന്നതിനാണ് പദ്ധതി. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാര്‍ജനം, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ശാസ്ത്രീയമായ വികസനമാണ് ലക്ഷ്യമിടുന്നത്. വികസനത്തിന് പുറമെ സാമൂഹികമായ ഉന്നമനത്തിനും ലക്ഷ്യം െവക്കുന്നതാണ് പദ്ധതി. പൗരന്മാരുടെ സഹായവും സഹകരണവും ഉറപ്പുവരുത്തി ദാരിദ്ര്യനിർമാര്‍ജനം, ലൈംഗിക സമത്വം, സ്ത്രീകളെ ബഹുമാനിക്കല്‍, മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കല്‍, യുവാക്കളില്‍ സാമൂഹിക സേവനത്തിനുള്ള തല്‍പരത വളര്‍ത്തിയെടുക്കല്‍, ശുചിത്വബോധം, സ്വാശ്രയത്വം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. തദ്ദേശസ്വയം ഭരണത്തിലും പൊതുജീവിതത്തിലും സുതാര്യത ഉറപ്പുവരുത്തുന്നതിനും അഴിമതി രഹിതമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാറിന്‍റെ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സന്‍സദ് ഗ്രാമമായി നിർദേശിക്കപ്പെട്ട മയ്യനാട് പഞ്ചായത്തിന് മുന്‍ഗണന നല്‍കും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ബഹുജനപങ്കാളിത്തം ഉറപ്പുവരുത്തി സമയബന്ധിതമായി നടപ്പാക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ടെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story