Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള സർവകലാശാല യൂനിയൻ...

കേരള സർവകലാശാല യൂനിയൻ യുവജനോത്സവം: ഇഞ്ചോടിഞ്ചിൽ ഇവാനിയോസ്​

text_fields
bookmark_border
കൊല്ലം: അവസാന ഫലം പ്രഖ്യാപിക്കും വരെയും നീണ്ട സസ്​പെൻസ്​... ഒടുവിൽ ഫോട്ടോ ഫിനിഷിലൂടെ കിരീടംപിടിച്ച്​ തിരുവനന്തപുരം മാർ ഇവാനിയോസ്​. അഞ്ചുനാൾ നീണ്ട കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിലെ ആവേശപ്പോരാട്ടത്തിന്​ ഇതിലും മികച്ചൊരു ത്രില്ലിങ്​ ക്ലൈമാക്സില്ല. അവസാനനിമിഷം വരെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്നതിനൊടുവിലാണ്​ 190 പോയന്‍റുകളുടെ ബലത്തിൽ തിരുവനന്തപുരം മാര്‍ഇവാനിയോസ് ഓവറോള്‍ കിരീടമുയർത്തിയത്​. 16ാം തവണയാണ്​ ഇവാനിയോസ്​ സർവകലാശാല കലാകിരീടമുയർത്തുന്നത്​. തിരുവനന്തപുരം ശ്രീസ്വാതിതിരുനാള്‍ സം​ഗീത കോളജ് ഒരു പോയന്‍റ്​ വ്യത്യാസത്തിൽ രണ്ടാമതായി. 189 പോയന്‍റ് ആണ്​ അവസാനം വരെ പോരാട്ടം കടുപ്പിച്ച സ്വാതിതിരുനാൾ ​നേടിയത്​​. കഴിഞ്ഞ തവണ ഇവാനിയോസിനൊപ്പം കിരീടം പങ്കിട്ട യൂനിവേഴ്സിറ്റി കോളജ് 145 പോയന്‍റുമായി മൂന്നാമതായി. തിരുവനന്തപുരം ​ഗവ. വനിത കോളജ് (100) നാലാം സ്ഥാനവും ആതിഥേയരായ കൊല്ലം എസ്.എൻ കോളജ് (82) അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. 35 പോയന്‍റുമായി സ്വാതിതിരുനാൾ സംഗീത കോളജിലെ സോനാ സുനിൽ കലാതിലകത്തി​നുള്ള സ്വർണച്ചിലങ്ക സ്വന്തമാക്കി. ആലപ്പുഴ ചേര്‍ത്തല എസ്.എൻ കോളജിലെ എസ്. വിഷ്ണു 28 പോയന്‍റുമായി കലാപ്രതിഭ പുരസ്കാരവും നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഏക മത്സരാര്‍ഥി സ്വാതിതിരുനാൾ സംഗീത കോളജിലെ ജെ. ഐവിൻ ഏഴ് ഇനങ്ങളിൽ പങ്കെടുത്ത് 35 പോയന്‍റ്​ നേടി. യുവജനോത്സവം തുടക്കത്തിൽ 112 ഇനങ്ങളിലാണ് മത്സരം തീരുമാനിച്ച​തെങ്കിലും 108 ഇനങ്ങളിലെ ഫലമാണ് പ്രഖ്യാപിച്ചത്. രം​ഗോലി, മിമിക്രി, മാപ്പിളപ്പാട്ട് ഇനങ്ങളിലെ ട്രാൻസ്ജെൻഡര്‍ വിഭാ​ഗങ്ങളിലെ മത്സരം ആളില്ലാത്തതിനാൽ ഒഴിവാക്കി. മൂന്നുപേര്‍ രജിസ്റ്റര്‍ ചെയ്ത ചാക്യാർകൂത്തിൽ ഒരാൾ മാത്രം പ​ങ്കെടുത്തതിനാൽ മത്സരം റദ്ദാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story