Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:31 AM IST Updated On
date_range 28 April 2022 5:31 AM ISTടെലിസ്കോപ്പ് സ്ഥാപിച്ചു
text_fieldsbookmark_border
ഓച്ചിറ : തഴവ കുതിരപ്പന്തി ഗവ.എൽ.പിഎസിൽ ആകാശവിസ്മയം ദർശിക്കാനും അനുഭവിച്ച് അറിയാനും റിഫ്ലക്റ്റിവ് ടെലിസ്കോപ്പ് സ്ഥാപിച്ചു. കുട്ടികൾക്ക് വാനനിരീക്ഷണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ടെലിസ്കോപ്പിൻെറ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ബിജു കിളിയന്തറ അധ്യക്ഷതവഹിച്ചു. വാർഡ് അംഗം ആർ. സുജ, സലിം അമ്പീത്തറ, പ്രഥമ അധ്യാപിക എൽ. ജാനമ്മ, എസ്. സദാശിവൻ, ഐ. അനിതാകുമാരി, എസ്. സുരേഷ്‌കുമാർ, ജെ. ആൽഫ, ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി അംഗം പി.ജെ. ബിനോയ് ക്ലാസെടുത്തു. നാമനിർദേശ പത്രിക സമർപ്പണം ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് കിഴക്ക് 11ാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ നാനിർദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി വിക്രമൻ വരണാധികാരി അസി. എക്സി. എൻജിനീയർ മനോജ് മുമ്പാകെയും എൻ.ഡി.എ സ്ഥാനാർഥി വിനയൻ ഉപവരണാധികാരി ക്ലാപ്പന പഞ്ചായത്ത് സെക്രട്ടറി താര മുമ്പാകെയുമാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥി മനുരാജ് നേരത്തേ പത്രിക സമർപ്പിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story