Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:31 AM IST Updated On
date_range 28 April 2022 5:31 AM ISTജനകീയ സ്വീകരണം
text_fieldsbookmark_border
കടയ്ക്കൽ: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മുളപ്പമൺ - ചരിപ്പറമ്പ്റോഡ്, കീഴ്തലക്കോട് -തോട്ടം മുക്ക് റോഡ് എന്നിവക്ക് അഞ്ചര കോടി രൂപ അനുവദിക്കാൻ സമ്മർദം ചെലുത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കോൺഗ്രസ് തുടയന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോബി കാട്ടാമ്പള്ളി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചിതറ മുരളി, വി.ടി. സിബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി. സാബു , കൊല്ലായിൽ സുരേഷ്, സുനിൽദത്ത്, ബിനു കെ. ജോൺ, മണ്ണൂർ ബാബു, ഗിരീഷ് വയല, വയല ശശി, സി. വർഗീസ്, എസ്.ആർ. ബിനോജ്, രാമചന്ദ്രൻപിള്ള, മഞ്ഞപ്പാറ സലീം, താജുദ്ദീൻ, വിജയകുമാർ, നസീബ്റഹ്മാൻ, ഷീജ കെ, ദീപ അനിൽ, റാണി ബിനോജ് എന്നിവർ സംസാരിച്ചു. സംരംഭകർ ബന്ധപ്പെടണം പുനലൂർ: ഒരു ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ പദ്ധതികളെ കുറിച്ച് അറിയുന്നതിനും വിവിധ പദ്ധതികളിൽ സാമ്പത്തിക സഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനും പത്തനാപുരം താലൂക്ക് വ്യവസായ ഓഫിസുമായി ബന്ധപ്പെടണം. അന്വേഷണങ്ങൾക്ക്: 9544973627,9846931277. പട്ടയമേള: ആലോചനസമിതി നാളെ പുനലൂർ: സർക്കാറിന്‍റെ രണ്ടാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് പുനലൂരിൽ നടക്കുന്ന ജില്ലതല പട്ടയമേളയുടെ സംഘാടക സമിതി രൂപവത്കരണം സംബന്ധിച്ച ആലോചനയോഗം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ചെമ്മന്തൂർ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ നടക്കുമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
