Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:29 AM IST Updated On
date_range 28 April 2022 5:29 AM ISTപതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
text_fieldsbookmark_border
കിളികൊല്ലൂർ: പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം പിടികൂടി. മാമ്പുഴ കൊച്ചുവീട്ടിൽ മുക്കിന് സമീപം സുജിത്ത് ഭവനം വീട്ടിൽ എസ്. സുജിത്ത് (20) ആണ് പിടിയിലായത്. സമൂഹമാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയോട് ഇയാൾ സ്നേഹം നടിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റി. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ബീച്ചുകളിലും മറ്റും പെൺകുട്ടിയുമായി കറങ്ങി നടന്ന ഇയാൾ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. ഇയാളെ മാമൂട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, വി. സ്വാതി, കെ. ജയൻ, സക്കറിയ, എ.എസ്.ഐ സി. സന്തോഷ് കുമാർ, സി.പി.ഒമാരായ പ്രശാന്ത്, അനീഷ് സാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ---------------------------------- മയക്കുമരുന്ന് വിൽപനക്കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു (ചിത്രം) ചാത്തന്നൂർ: ന്യൂജനറേഷൻ മയക്കുമരുന്ന് വ്യാപാരം, തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മീനാട് താഴം വടക്ക് അനു മൻസിലിൽ എ. അമൽഷാ (27, ഫൈസി) എന്നയാളാണ് കാപ്പ പ്രകാരം പിടിയിലായത്. ചാത്തന്നൂർ, ശക്തികുളങ്ങര സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉൾപ്പെട്ടയാളാണ് ഇയാൾ. ന്യൂജനറേഷൻ മയക്കുമരുന്നായ എം.ഡി.എം.എ മരുന്നുമായും ഇയാൾ പിടിയിലായിട്ടുണ്ട്. ചാത്തന്നൂർ കോളജിലേക്കുള്ള വിദ്യാർഥികളെ ആക്രമിക്കുന്നതിനും ഈ പരിസരങ്ങളിൽ മയക്കുമരുന്ന് വ്യാപാരം അടക്കമുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ലഹരിയുമായി പിടികൂടിയ വേളയിലെല്ലാം ഇയാളിൽ ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്താണ് കേസുകൾ എടുത്തിട്ടുള്ളത്. കൂടാതെ 900 മില്ലി ഗ്രാം എം.ഡി.എം.എയുമായി വിൽപനക്ക് നിൽക്കുമ്പോഴും പിടിയിലായിട്ടുണ്ട്. രഞ്ജിത്ത് എന്നയാളെ ബിയർ കുപ്പി െവച്ച് തലക്കടിച്ച കേസിലാണ് ഒടുവിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണൻ കലക്ടർ അഫ്സാന പർവീണിന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കരുതൽ തടങ്കൽ ഉത്തരവുണ്ടായത്. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, സി.പി.ഒ മാരായ രഞ്ജിത്ത്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story