Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:29 AM IST Updated On
date_range 28 April 2022 5:29 AM ISTമേയ്ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ
text_fieldsbookmark_border
മേയ്ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ കൊല്ലം: മേയ്ദിനം ജില്ലയിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിൽ സംയുക്തമായി വിവിധ പരിപാടികളോടെ ആചരിക്കും. 20 കേന്ദ്രങ്ങളിൽ രാവിലെ റാലി നടത്തും. 10ന് പൊതുസമ്മേളനം നടത്തും. ജില്ലയിൽ കൊല്ലം, ചവറ, കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ, ഭരണിക്കാവ്, പത്തനാപുരം, കുന്നിക്കോട്, പുനലൂർ, ആര്യങ്കാവ്, തെന്മല, അഞ്ചൽ, കുളത്തൂപ്പുഴ, കടയ്ക്കൽ, ചടയമംഗലം, ചാത്തന്നൂർ, കൊട്ടിയം, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് റാലി നടത്തുകയെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ്. ജയമോഹൻ, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ.എസ്. ഇന്ദുശേഖരൻ നായർ, സെക്രട്ടറി ജി. ബാബു എന്നിവർ അറിയിച്ചു. ധർണ കൊല്ലം: കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസിൻെറ ആഭിമുഖ്യത്തിൽ കാഷ്യൂ കോർപറേഷൻ ഒന്നാം ഫാക്ടറിയിൽ നടത്തിയ ധർണ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് മംഗലത്ത് രാഘവൻ നായർ ഉദ്ഘാടനം ചെയു. മുഖത്തല മണികണ്ഠൻ അധ്യക്ഷതവഹിച്ചു. മുഖത്തല ഗോപിനാഥൻ, സജി തഴുത്തല, ശിവരാമൻപിള്ള, ഗിരിജ, ഷീബ, കോടൻവിള സുരേഷ്ബാബു, ലീലാമണി, ഗീതാകുമാരി, ലാലി, നബീസത്ത് ബീവി, ശാരദ, ബേബി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story