Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിർമാണം മുടങ്ങി:...

നിർമാണം മുടങ്ങി: നെല്ലിപ്പള്ളിയിൽ ചളിമൂടിയ പാതയിൽ നാട്ടുകാർ വാഴനട്ടു

text_fields
bookmark_border
പുനലൂർ: വെട്ടിപ്പൊളിച്ച പാതയിൽ നിർമാണം മുടങ്ങിയതോടെ ചളിയമൂടിയ ഭാഗത്ത് നാട്ടുകാർ വാഴ നട്ട്​ പ്രതിഷേധിച്ചു. കെ.എസ്.ടി.പിയുടെ നിർമാണം നടക്കുന്ന പുനലൂർ-പത്തനാപുരം റോഡിൽ നെല്ലിപ്പള്ളിയിലായിരുന്നു പ്രതിഷേധം. റോഡ്​ തകർന്നതുകാരണം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ നെല്ലിപ്പള്ളിയിൽ എത്തുന്നവർ ദുരിതത്തിലാണ്. ഓട നിർമാണത്തിനും പാതയുടെ വീതി കൂട്ടാനും വശങ്ങളും പാതയും പൊളിച്ചിട്ട് മാസങ്ങളായി. ചളിയും പൊടിയും മൂലം സമീപവാസികൾ ദുരിതത്തിലാണ്​. ഒരുവശത്തെ ഓടയുടെ പണി ഭാഗികമായി പൂർത്തിയായതൊഴിച്ചാൽ കാര്യമായ പുരോഗതിയില്ല. തകർന്നപാതയും വശങ്ങളിലെ അപകടാവസ്ഥയും കണക്കിലെടുത്ത് വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നിർമാണം ഘട്ടംഘട്ടമായെങ്കിലും പൂർത്തിയാക്കാൻ കെ.എസ്.ടി.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയാണെന്ന്​ ആക്ഷേപമുണ്ട്. (ചിത്രം ഇ-മെയിൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story