Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടാരക്കര ഗണപതി...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര ഉത്സവത്തിന് കൊടിയേറി. തന്ത്രി മുഖ്യൻ തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി വാമനൻ നമ്പൂതിരി, ഈമമ്പിള്ളിമന യു.എസ്. നാരായൺ നമ്പൂതിരിപ്പാട്, അകവൂർമന കുഞ്ഞനിയൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. സമ്മേളനം കൊല്ലം റൂറൽ പൊലീസ്​ മേധാവി കെ.ബി. രവി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്‍റ് ആർ. അനിൽകുമാർ, വൈസ്​ പ്രസിഡന്‍റ് അശ്വിനിദേവ്, സെക്രട്ടറി ആർ. വത്സല എന്നിവർ പങ്കെടുത്തു. ക്ഷേത്രക്കുളത്തിലെയും നഗരിയിലും ഒരുക്കിയിരിക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച് ഓൺ കർമം കെ.എസ്​.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്. ഉദയകുമാർ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story