Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:33 AM IST Updated On
date_range 27 April 2022 5:33 AM ISTയുവാവിെൻറ മൂക്കിടിച്ച് തകർത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
text_fieldsbookmark_border
യുവാവിൻെറ മൂക്കിടിച്ച് തകർത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിൻെറ മൂക്കെല്ലിടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ശക്തികുളങ്ങര മുത്തേഴത്ത് കിഴക്കേത്തറ കിഴക്കതിൽ ചന്തു (21) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 23ന് ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ശബരി, ശ്യാം എന്നിവർ അറസ്റ്റിലായിരുന്നു. ചന്തുവിനെ കോയമ്പത്തൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ശക്തികുളങ്ങര സ്റ്റേഷനിൽ വധശ്രമത്തിന് രണ്ട് കേസുകളും മോഷണത്തിന് ഒരു കേസും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന് ഒരു കേസും നിലവിലുണ്ട്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിൻെറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഐ.വി. ആശ, എ.എസ്.ഐ ഡാർവിൻ, സി.പി.ഒമാരായ മനീഷ്, ശ്രീജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story