Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം...

യുവജനോത്സവം കഴിഞ്ഞുവന്ന വിദ്യാർഥികൾ അപകടത്തിൽപെട്ടു

text_fields
bookmark_border
യുവജനോത്സവം കഴിഞ്ഞുവന്ന വിദ്യാർഥികൾ അപകടത്തിൽപെട്ടു
cancel
ശാസ്താംകോട്ട: സര്‍വകലാശാല യുവജനോത്സവം കഴിഞ്ഞുവന്ന കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ട് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ചവറ-അടൂര്‍ റൂട്ടില്‍ വേങ്ങ പൊട്ടക്കണ്ണൻമുക്ക് ഭാഗത്തെ വളവിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വളവിലെ മരത്തിലിടിച്ച് കറങ്ങിത്തിരിഞ്ഞാണ് കാര്‍ നിന്നത്. ഡ്രൈവര്‍ സീറ്റില്‍ എയര്‍ ബാഗുണ്ടായിരുന്നതിനാല്‍ അപകടത്തി‍ൻെറ തീവ്രത കുറഞ്ഞു. മാവേലിക്കര ബിഷപ്മൂര്‍ കോളജിലെ വിദ്യാര്‍ഥികളായ ചെങ്ങന്നൂര്‍ സ്വദേശി ജോയല്‍ (20), പത്തനംതിട്ട സ്വദേശി ആല്‍ബി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുള്ള പെണ്‍കുട്ടിക്ക് പരിക്കില്ല. വാഹനം ഓടിച്ചയാള്‍ ഉറങ്ങിയതിനാല്‍ നിയന്ത്രണംവിട്ടതാകാം അപകട കാരണമെന്നാണ് സൂചന. ( Photo:വേങ്ങയിലെ വളവിൽ അപകടത്തിൽപെട്ട കാർ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story