Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരശാലയിലെ...

വ്യാപാരശാലയിലെ അതിക്രമം: നടപടിയുണ്ടാവാത്തതിൽ പ്രതിഷേധം

text_fields
bookmark_border
കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം വ്യാപാര സ്ഥാപനത്തിന് നേരെ നടന്ന അതിക്രമത്തിലും വ്യാപാരിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലും നടപടിയുണ്ടവാത്തത്​ പ്രതിഷേധാർഹമാണെന്ന്​ ഡീലേഴ്​സ്​ അസോസിയേഷൻ ഓഫ്​ ടി.വി ആൻഡ്​ അപ്ലയൻസസ്​ (ഡി.എ.ടി.എ), ഫർണിചർ മാനുഫാക്​​ചേഴ്​സ്​ ആൻഡ്​ മർചന്‍റ്​സ്​ വെൽഫയർ അസോസിയേഷൻ (എഫ്​.യു.എം.എ) ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വ്യാപാര സ്ഥാപനം കൊള്ളയടിക്കുക, ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തുക എന്നിവ നാടിന്​ യോജിക്കാത്തതും പൊതുസമൂഹം അംഗീകരിക്കാത്തതുമാണ്​. കെട്ടിട ഉടമസ്ഥ, കൊടുത്ത നോട്ടീസ് അനുസരിച്ച് കട ഒഴിയാൻ ഉള്ള കാലാവധി അവശേഷിച്ചിരിക്കെയാണ്​ കടയുടമയുടെ ഭാഗത്തുനിന്നുള്ള നടപടി. അതിക്രമം നടത്തിയവർ വന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയാറായിട്ടില്ല. രണ്ടു കോടിയോളം രൂപ ബാങ്ക് വായ്പ ഉള്ള സ്ഥാപനത്തിൽ 50ഓളം ആളുകൾ ജോലി​ചെയ്യുന്നുണ്ട്​. 60 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ അപഹരിക്കുകയും ചെയ്തു. സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടണമെന്നും ആക്രമികളെ അറസ്റ്റു ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. നീതിനിഷേധം നീണ്ടാൽ, വ്യാപാര സംഘടനകളെയെല്ലാം സഹകരിപ്പിച്ച്​ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡി.എ.ടി.എ സംസ്ഥാന പ്രസിഡന്‍റ്​ അനിൽ കുമാർ, ജില്ല ​ പ്രസിഡന്‍റ്​ ജോൺസൺ ജോസഫ്​, സെക്രട്ടറി ഷാജഹാൻ, സംസ്ഥാന കമ്മറ്റി അംഗം എ.എം.എച്ച്​. ഷാജഹാൻ, എഫ്​.യു.എം.എ സംസ്ഥാന വൈസ്​​ പ്രസിഡന്‍റ്​ മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story