Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഹനാപകടം; സ്​ത്രീക്ക്...

വാഹനാപകടം; സ്​ത്രീക്ക് ഒമ്പത് മാസം തടവും പിഴയും

text_fields
bookmark_border
കൊല്ലം: വാഹനാപകടത്തിന് ഇടയാക്കിയ കാർ ഡ്രൈവർക്ക് ഒമ്പത് മാസം തടവും 51000 രൂപ പിഴയും ശിക്ഷ. പിഴത്തുകയിൽ 50000 രൂപ വാഹനാപകടത്തിൽ മരണപ്പെട്ട ബാലന്‍റെ മാതാപിതാക്കൾക്ക് കൈമാറണമെന്നും കൊല്ലം ജില്ല അഡീഷനൽ സെഷൻസ്​ കോടതി നാല് ജഡ്​ജി എസ്​. ശ്രീരാജ് ശിക്ഷ വിധിച്ചു. അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് പോച്ചയിൽ വീട്ടിൽ അഖിലയെയാണ് ശിക്ഷിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് സെക്​ഷൻ 279 പ്രകാരം മൂന്ന് മാസം തടവും ആയിരം രൂപ പിഴയും പിഴയടച്ചി​െല്ലങ്കിൽ ഒരുമാസം തടവും വാഹനമിടിച്ച് മരിക്കാൻ ഇടയാക്കിയതിന് സെക്​ഷൻ 304 (എ) പ്രകാരം ആറ് മാസം തടവും 50000 രൂപയുമാണ്​ പിഴ. പിഴയൊടുക്കിയി​െല്ലങ്കിൽ രണ്ടുമാസംകൂടി തടവ്​ അനുവഭിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2019 ആഗസ്റ്റ് 18ന് വൈകുന്നേരം 6.40ന് കരുനാഗപ്പള്ളി കരോട്ട് മുക്കിൽ നിന്ന് എസ്​.വി മാർക്കറ്റ് ജങ്ഷനിലേക്ക് പോയ കാർ മാർക്കറ്റ് ജങ്ഷനടുത്തായി സൈക്കളിൽ വന്ന അലൻദേവ് രാജ് എന്ന പതിനാല് വയസ്സുകാരനെ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ​പിറ്റേദിവസം കുട്ടി മരിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കരുനാഗപ്പള്ളി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. അന്നത്തെ കരുനാഗപ്പള്ളി ഇൻസ്​പെക്ടറായിരുന്ന വൈ. മുഹമ്മദ് ഷാഫി രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ഇൻസ്​പെക്ടറായ മഞ്ചുലാലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story