Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവ് കച്ചവടക്കാരുടെ...

തെരുവ് കച്ചവടക്കാരുടെ തിരിച്ചറിയൽ കാർഡിൽ ഭരണപക്ഷത്ത് വാക്കേറ്റം

text_fields
bookmark_border
കൊല്ലം: കോർപറേഷൻ കൗൺസിലിൽ തിരിച്ചറിയൽ കാർഡിനെ ചൊല്ലി ഭരണപക്ഷത്ത് വാക്കേറ്റം. തെരുവ് കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡുമായി ബന്ധപ്പട്ട് സ്ഥിരം സമിതി അധ്യക്ഷ ഹണി ബെഞ്ചമിനും കൗൺസിലർ എം. സജീവുമായാണ് വാക്കുതർക്കമുണ്ടായത്. സർവേ നടത്തി കണ്ടെത്തിയവരിൽ കൃത്യമായ രേഖയുമായെത്തിയ 100 പേർക്ക് തിരിച്ചറിയിൽ കാർഡ് നൽകുന്ന വിഷയം ചർച്ചചെയ്യുന്നതിനിടെയായിരുന്നു തർക്കം. അർഹരായവരെ ഒഴിവാക്കിയാണ് തിരിച്ചറിയൽ കാർഡ് നൽകുന്നതെന്നും തെരുവ് കച്ചവടക്കാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടിന് ചിലർ തുരങ്കം ​െവക്കാൻ ശ്രമിക്കുകയാണെന്നും സജീവ് ആരോപിച്ചു. 2019ൽ ലഭിച്ച 661 അപേക്ഷകളിൽ ഭൂരിപക്ഷവും അപൂർണമായിരുന്നുവെന്നും ഇത്രയധികം പേർക്ക് കാർഡ് അനുവദിക്കുന്നത് കാൽനടയാത്ര അസാധ്യമാക്കുമെന്നും ഹണി ബെഞ്ചമിൻ പറഞ്ഞു. തർക്കം രൂക്ഷമായതോടെ തിരിച്ചറിയൽ കാർഡ് വിതരണ അജണ്ട അടുത്ത കൗൺസിലിലേക്ക് മാറ്റി​െവച്ചു. വിക്ടോറിയ ആശുപത്രിയിലേക്കുള്ള പ്രധാന പാതയിലെയും നടപ്പാതയി​െലയും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷ് പറഞ്ഞു. ബീച്ച് റോഡിലും ആൽത്തറമൂട്ടിലുമുൾപ്പെടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും അനധികൃത ബങ്കുകൾ വ്യാപകമാണെന്ന് ഭരണപക്ഷ കൗൺസിലർ എൻ. ടോമി പറഞ്ഞു. കൗൺസിലർമാരായ ജോർജ് ഡി. കാട്ടിൽ, ബി. ഷൈലജ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story