Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:28 AM IST Updated On
date_range 25 April 2022 5:28 AM ISTമദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
text_fieldsbookmark_border
ATTN കൊല്ലം: സംസ്ഥാനത്ത് ബെവ്കോയുടെ 68 വിദേശമദ്യ ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ.ടി.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്‍റ് യോഹന്നാൻ ആന്‍റണി, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ്, എം.എഫ്. ബർഗ്ലീൻ, ഇ എമേഴ്സൺ, മേഴ്സി യേശുദാസ്, ഇഗ്നേഷ്യസ് സെറാഫീൻ, ബിനു മൂതാക്കര, ബി. സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ എന്നിവർ സംസാരിച്ചു. -------------------------- എ.ടി.എമ്മുകൾ ഇല്ലാതായി; ബാങ്ക് ഇടപാടുകാർ വലയുന്നു ചാത്തന്നൂർ: ദേശീയപാത വികസന പേരിൽ പാതയോരത്തെ എ.ടി.എമ്മുകൾ ഇല്ലാതായതോടെ ബാങ്ക് ഇടപാടുകാർ വലയുന്നു. വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്ന നാഷനലൈസ്ഡ് ബാങ്കിൻെറയടക്കമുള്ള നിരവധി എ.ടി.എമ്മുകളാണ് പ്രവർത്തനം നിർത്തിയത്. പല കെട്ടിടങ്ങളും പൊളിച്ചുമാറ്റിയെങ്കിലും പകരം സ്ഥലസംവിധാനം ഒരുക്കിയിട്ടില്ല. പലയിടത്തും കെട്ടിടങ്ങൾ നിർമിച്ചുതുടങ്ങിയിട്ടില്ലാത്തതുമൂലം മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ വൈകുകയാണ്. മേവറം മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് എ.ടി.എമ്മുകൾ ഇല്ലാതാവുന്നത്. ഇതുമൂലം ഇടപാടുകാർ ബാങ്കുകളിൽ എത്തുന്നത് വൻതിരക്കാണ് അനുഭവപ്പെടുന്നത്. അടിയന്തരമായി ഇടപാടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ എ.ടി.എമ്മുകൾ പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story