Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോട്ടക്കുഴി തീർഥാടന...

കോട്ടക്കുഴി തീർഥാടന പള്ളി പെരുന്നാൾ

text_fields
bookmark_border
ATTN (ചിത്രം) കുണ്ടറ: നെടുമ്പായിക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ്​ തീർഥാടന പള്ളിയിലെ വലിയ പെരുന്നാളിന് കൊടിയേറി. ഡോ. ഗീവർഗീസ്​ മാർ യൂലിയോസ്​ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് കെ. ജോൺ തേവലക്കര, സെക്രട്ടറി ചാക്കോ ഗീവർഗീസ്​, ട്രസ്റ്റി അനൂപ് ജോൺ, പബ്ലിസിറ്റി കൺവീനർ കോശി ജോൺ എന്നിവർ നേതൃത്വം നൽകി. ----------------------------- ഏകദിന സത്സംഗം കൊല്ലം: ശാന്തിഗിരി ആശ്രമത്തിലെ 23ാമത് നവഒലി ജ്യോതിർദിനത്തിന്‍റെ ആഘോഷപരിപാടികളോടനുബന്ധിച്ച് നടന്ന ഏകദിന സത്സംഗം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. സ്വാമി ജനനന്മ, സ്വാമി സായുജ്യനാഥ്, സ്വാമി മധുരനാദൻ, സ്വാമി ചിത്തശുദ്ധൻ, ജനനി ആദിത്യ, ജനനി രേണുരൂപ, ഇ. ഗിരീഷ്, റിട്ട. ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി മുരളിശ്രീധർ, ഡോ.കെ.എൻ. ശ്യാമപ്രസാദ്, ഡോ.എസ്.എസ്. ഉണ്ണി, സബീര്‍ തിരുമല, പ്രദീപ് ശങ്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story