Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:28 AM IST Updated On
date_range 25 April 2022 5:28 AM ISTറമദാൻ റിലീഫ്
text_fieldsbookmark_border
ATTN ഇരവിപുരം: മുസ്ലിം ലീഗ് പട്ടത്താനം ഡിവിഷൻ കമ്മിറ്റി ടി.എസ്.എ. റസാക്ക് അനുസ്മരണ സമ്മേളനവും റമദാൻ റിലീഫും നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് അബ്ദുൽ റഹുമാൻ ഉദ്ഘാടനം ചെയ്തു. പോളയത്തോട് ഷാജഹാൻ അധ്യക്ഷത വഹിച്ചു. അഹമ്മദ് ഉഖൈൽ, ലീഗ് ദേശീയ സമിതി അംഗം ഉമയനല്ലൂർ ഷിഹാബുദീൻ, കിടങ്ങിൽ സുധീർ, നൂഹ് നസീർ, നിസാമുദീൻ എന്നിവർ സംസാരിച്ചു. ---------------------------------- ദേശീയ പുരസ്കാര നിറവിൽ വീണ്ടും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് (ചിത്രം) കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശക്തികരൺ പുരസ്കാരം ലഭിച്ചു. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാംസ്ഥാനം ലഭിച്ച മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് മന്ത്രി എം.വി. ഗോവിന്ദൻ പുരസ്കാരം സമ്മാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പ്രാദേശിക സർക്കാറുകൾക്ക് മാതൃകയായി സംസ്ഥാനത്ത് ആദ്യമായി സെക്കൻഡ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ രൂപവത്കരിക്കുകയും ജലസംരക്ഷണ മേഖലയിലും, മഹാമാരി കാലത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണ മേഖലയിലും ഉൽപാദന മേഖലയിലും കാതലായ ഇടപെടലുകൾ നടത്തിയത് വഴി ബ്ലോക്ക് പഞ്ചായത്തിന് ശ്രദ്ധേയമായ അംഗീകാരം നേടാൻ കഴിഞ്ഞു. ദേശീയ പുരസ്കാരം 25 ലക്ഷം രൂപയും പ്രശംസ പത്രവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോധ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈൻ, ക്ഷേമസമിതി അധ്യക്ഷൻ എം. സജീവ്, മെംബർ സന്ധ്യ ബിജു, ജോയന്‍റ് ബി.ഡി.ഒ രതികുമാരി, ശാലിനി എന്നിവർ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story