Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാര...

വ്യാപാര സ്ഥാപനത്തിനുനേരെ അതിക്രമം: പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: പുള്ളിമാൻ ജങ്​ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമിലുണ്ടായ അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ അറസ്​റ്റ് ചെയ്യാത്ത പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ്​ പ്രസിഡന്‍റ്​ ജയപ്രകാശ് മോനോൻ, യുനൈറ്റഡ് മർചന്‍റ്​ ചേംബർ സംസ്ഥാന സെക്രട്ടറി നിജാം ബഷി, കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്‍റ്​ അലക്സ്​ കോശി, ഡോ. ജി. സുമിത്രൻ, ക്ലബ് ക്യൂ പ്രസിഡന്‍റ്​ നജീം മണ്ണേൽ, എസ്​.എൻ.ഡി.പി യൂനിയൻ വൈസ്​ പ്രസിഡന്‍റ് ശോഭനൻ കുരുക്കശ്ശേരിൽ, എൻ.എസ്​.എസ്​ താലൂക്ക് യൂനിയനംഗം ത്രിവിക്രമൻ പിള്ള, യങ്​സ്​ മെൻ ക്ലബ്​ വള്ളിക്കാവ് പ്രസിഡന്‍റ്​ അനിരാജ്, സെക്രട്ടറി രാജസേനൻ തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കൺവെൻഷൻ (ചിത്രം) ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സുനിൽകുമാറി‍ൻെറ വിജയത്തിനായുള്ള കൺവെൻഷൻ നടന്നു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. സി. ദിവാകരൻ അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ്, ജില്ല സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു, കേരള കോൺഗ്രസ് (എം) ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് മത്തായി, ആർ.എസ്.പി (എൽ) ജില്ല സെക്രട്ടറി സാബു ചക്കുവള്ളി, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ.എസ്. അനിൽ, കെ. പ്രദീപ്, കളീക്കത്തറ ജി. രാധാകൃഷ്ണൻ, എൻ. സന്തോഷ്‌, പി. ഓമനക്കുട്ടൻ, രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story