Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനലൂർ...

പുനലൂർ അഗ്​നിശമനസേനക്ക് ആധുനിക വാഹനമായി

text_fields
bookmark_border
(ചിത്രം) പുനലൂർ: അഗ്​നിശമനസേന സ്റ്റേഷനിലേക്ക് ആധുനിക സൗകര്യങ്ങളുള്ള അഡ്വാൻസ് റെസ്ക്യൂ ടെൻഡർ വാഹനം ലഭ്യമായി. കിഴക്കൻ മലയോരമേഖല പൂർണമായും ഉൾപ്പെട്ട് വരുന്ന അഗ്​നിശമനസേന സ്റ്റേഷൻ എന്ന പരിഗണനവെച്ചാണിത്. കഴിഞ്ഞ പ്രളയകാലത്തും ഉരുൾപൊട്ടൽ സമയത്തും കിഴക്കൻ മേഖലയിൽ ഫയർഫോഴ്സിന്‍റെ സേവനങ്ങൾക്ക് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ഇത് കണക്കിലെടുത്ത് കൂടുതൽ സൗകര്യങ്ങളോടുകൂടിയ വാഹനവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്. സുപാൽ എം.എൽ.എ മുഖ്യമന്ത്രിക്കും ഫയർഫോഴ്സ് ഡി.ജി.പിക്കും നിവേദനം നൽകിയിരുന്നു. പുതിയ വാഹനത്തിൽ പെനുമാറ്റിക് എയർബാഗ്, ഹൈഡ്രോളിക് എക്യുപ്മൻെറ്, കെമിക്കൽ സ്യൂട്ട്, ഗ്യാസ് ഡിറ്റക്ടർ, ജംപിങ് നെറ്റ്, ജനറേറ്റർ തുടങ്ങിയ ഉന്നത നിലവാരമുള്ള സൗകര്യങ്ങൾ ഉണ്ടാകും. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന സംവിധാനങ്ങളാണിത്. വരും ദിവസങ്ങളിൽ ഫയർഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ എം.എൽ.എ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story