Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജയന്തി കോളനി വികസനം:...

ജയന്തി കോളനി വികസനം: അവലോകനയോഗം ചേർന്നു

text_fields
bookmark_border
കുണ്ടറ: ഗ്രാമപഞ്ചായത്ത് കരിപ്പുറം രണ്ടാം വാർഡ് കൊല്ലൂർകോണം ജയന്തികോളനിയുടെ സമഗ്ര വികസനത്തിന് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഒരു കോടി രൂപ അനുവദിച്ചു. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള ആദ്യ യോഗം ജയന്തി കോളനിയിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ്​ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.കെ. മഞ്ജു, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ എസ്​.എൽ. സുനിൽകുമാർ, നിർമിതികേന്ദ്രം ജില്ല പ്രോജക്ട് മാനേജർ ഗീതാപിള്ള, കെ. ബാബുരാജൻ, എസ്​. സതീഷ് കുമാർ ഉണ്ണിത്താൻ, ഫിലിപ്പോസ്​ കൊച്ചുമ്മൻ, ഷാജൻ പി. സ്​കറിയ, ഡോ. അനിൽ രാജ്, ജി. അനിൽകുമാർ, മനോജ് എന്നിവർ പങ്കെടുത്തു. ------------------------------------- ഇളമ്പള്ളൂർ പത്താമുദയം ഇന്ന് കൊല്ലം: ഇളമ്പള്ളൂർ മഹാദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ശനിയാഴ്ച സമാപിക്കും. പുലർച്ചെ നാലിന് പത്താമുദയ ദർശനം. ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് ആറാട്ടെഴുന്നള്ളത്ത്. 4.30ന് കെട്ടുകാഴ്ച. നാദസ്വരകച്ചേരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story