Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:32 AM IST Updated On
date_range 23 April 2022 5:32 AM ISTഹൈടെക് മഷ്റൂം ഫാം ഉദ്ഘാടനം
text_fieldsbookmark_border
ATTN ഇരവിപുരം: കൃഷി വകുപ്പിൻെറയും സംസ്ഥാന ഹോർട്ടികോർപ് മിഷന്റെയും സഹകരണത്തോടെ തെക്കേവിള കാവ്യ ഗാർഡൻസിൽ ആരംഭിച്ച ജെ.എസ് ബയോടെക്നോളജി ലാബിൻെറയും ഹൈടെക് മഷ്റൂം ഫാമിൻെറയും ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. കൂൺ വിത്ത്, കൂൺ എന്നിവയുടെ ഉൽപാദനത്തോടൊപ്പം കൂൺ അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും പുതിയ സംരംഭകർക്കുള്ള പരിശീലന പദ്ധതിയും സജ്ജമാക്കിയിട്ടുണ്ട്. തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു അധ്യക്ഷത വഹിച്ചു. ഹോർട്ടികോർപ് മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എ.ജെ. സുനിൽ, കൃഷി ഓഫിസർ എസ്. സീന, ജി.ആർ. കൃഷ്ണകുമാർ, ടി.പി. വാസുദേവൻ പിള്ള, സി. ജനാർദനൻപിള്ള, ക്രിസ്റ്റഫർ റാഫേൽ എന്നിവർ സംസാരിച്ചു. ----------------------------------------------------- പ്രകാശനം കൊല്ലം: എം. ദേവദാസ് രചിച്ച 'പി. പത്മരാജൻ -അനുഭവങ്ങൾ ഓർമകൾ', 'ഹിമവാനും വിക്ടോറിയയും', 'മോഴ' എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം രാധാലക്ഷ്മി പത്മരാജൻ നിർവഹിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം എസ്.എൻ.വി സദനം ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. കെ. പ്രസന്നരാജൻ, പ്രഭാകരൻ പുത്തൂർ, ഡോ. എം.ആർ. തമ്പാൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. അമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story