Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:32 AM IST Updated On
date_range 23 April 2022 5:32 AM ISTമോഷണ ശ്രമത്തിനിടയിൽ നിരീക്ഷണ കാമറ കവർന്നയാൾ പിടിയിൽ
text_fieldsbookmark_border
പരവൂർ: മോഷണശ്രമത്തിനിടയിൽ നിരീക്ഷണ കാമറ മോഷ്ടിച്ചയാൾ പരവൂർ പൊലീസിന്‍റെ പിടിയിലായി. പരവൂർ കോട്ടപ്പുറം വാഴവിള വീട്ടിൽ വൈശാഖ് എസ്. വിജയൻ (24) ആണ് പിടിയിലായത്. പരവൂർ കൂനയിൽ ശിവപ്രഭയിൽ ഷാജിയുടെ വീട്ടിലെ മോഷണശ്രമത്തിനിടയിലാണ് ഇയാൾ നിരീക്ഷണ കാമറ കവർന്നത്. വീട്ടിൽ സ്ത്രീകൾ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കി മോഷണത്തിനായി എത്തിയ പ്രതി മോഷണ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു എന്ന് മനസ്സിലാക്കിയാണ് വീട്ടിലെ നിരീക്ഷണ കാമറ കവർന്നത്. വീട്ടുടമയുടെ പരാതിയിൽ പരവൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയും അറസ്റ്റ്ചെയ്യുകയുമായിരുന്നു. ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്‍റെ നിർദേശാനുസരണം പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിധിസ, രമേഷ്, എസ്.സി.പി.ഒ അജയൻ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story