Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:30 AM IST Updated On
date_range 23 April 2022 5:30 AM IST'തെളിനീരൊഴുകും നവകേരളം'
text_fieldsbookmark_border
കൊട്ടിയം: നെടുമ്പന പഞ്ചായത്തിന്‍റെ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഗിരിജാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ബി. സുധാകരൻ, പഞ്ചായത്തംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, സുമ മോഹൻ, ആസൂത്രണ സമിതിയംഗങ്ങളായ എസ്. നാസറുദ്ദീൻ, എ. നാസിമുദീൻ ലബ്ബ, സുരേഷ് സിദ്ധാർത്ഥ, പുനവൂർ സജീവ്, ജലനിധി കോഓഡിനേറ്റർ ബിനു ജനാസറുദ്ദീൻ, കൺവീനർ വി.എസ്. ലേഖ എന്നിവർ സംസാരിച്ചു. അപ്പു മുട്ടറ, നെടുമൺകാവ് സജീവ്, ഗിരീഷ് മുഖത്തല, ബോബൻ നല്ലില എന്നിവർ പുഴക്കവിത അവതരിപ്പിച്ചു. --------------------------------------- വെള്ളക്കെട്ട് പരിഹരിക്കണം (ചിത്രം) ഇരവിപുരം: റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മയ്യനാട് പഞ്ചായത്തിൽപ്പെട്ട പുത്തൻവീട്മുക്ക്-കിഴക്കേചേരി റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കാൽനടയാത്ര പോലും ദുസ്സഹമായ നിലയിലുള്ള റോഡ് പുനർനിർമിക്കാൻ അധികൃതർ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക്കമ്മിറ്റി പ്രസിഡൻറ് റാഫെൽകുര്യൻ ആവശ്യപ്പെട്ടു. ജപ്പാൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി അഞ്ചുവർഷം മുമ്പ് കുത്തിപ്പൊളിച്ച റോഡ് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് റോഡ് നവീകരിച്ചത്. ഈയിടെയുണ്ടായ വേനൽ മഴയിൽ റോഡിന്റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ. നിർമാണത്തിലെ അപാകത മാറ്റി വെള്ളക്കെട്ട് മാറ്റാൻ അടിയന്തര നടപടി വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story