Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:35 AM IST Updated On
date_range 22 April 2022 5:35 AM ISTമണ്ണും മാലിന്യവും ഒഴുകിയിറങ്ങുന്നു; പൂവറ്റൂർ ഏലാക്ക് ഭീഷണി
text_fieldsbookmark_border
കൊട്ടാരക്കര: തോടിന്‍റെ വശങ്ങൾ പൊട്ടി മാലിന്യവും മണ്ണും കൃഷിയിടത്തിലേക്കിറങ്ങുന്നത് കൃഷിക്ക് ഭീഷണിയാകുന്നു. പൂവറ്റൂർ കിഴക്ക് ഏലായുടെ തെക്കായി നെൽകൃഷി ചെയ്യുന്ന ഭാഗങ്ങളുൾപ്പെടെയാണ് വലിയ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് സമീപത്തുള്ള ഏലാത്തോടിന്‍റെ മൺഭിത്തിയാണ് ചെറിയ നീരൊഴുക്കിൽപോലും തകരുന്നത്. മണൽച്ചാക്കുകൾ നിരത്തി വയലിലേക്ക് വെള്ളമിറങ്ങുന്നത് ഓരോ തവണയും തടയുമെങ്കിലും അടുത്ത തവണ ഇതുൾപ്പെടെ കൂടുതൽ ഭാഗം തകർത്താണ് വെള്ളമെത്തുക. ഇപ്പോൾ കുറച്ച് കൃഷിയിടങ്ങൾക്കാണ് വലിയ ദോഷമുണ്ടാക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കിൽ താമസിയാതെ ഏലായുടെ ഭൂരിഭാഗവും മണ്ണുനിറഞ്ഞ് കൃഷിയോഗ്യമല്ലാതാകുമെന്നാണ് കർഷകരുടെ ആശങ്ക. ഏലാത്തോട് വലിയ രീതിയിൽ വളഞ്ഞുപോകുന്ന ഭാഗത്താണ് സ്ഥിരം വരമ്പുപൊട്ടൽ ഉണ്ടാകുന്നത്. വെള്ളമൊഴുകി വന്നു തട്ടിയ ശേഷം ഗതി മാറിയാണ് ഇവിടെ തോട് ഒഴുകുന്നത്. വരമ്പുപൊട്ടുമ്പോൾ വെള്ളമൊഴുക്ക് നേരേ വയലിലേക്കാകുന്നു. വന്നടിയുന്ന മണ്ണ് നീക്കം ചെയ്യുകയെന്നതും ഏറെ സാഹസികമാണ്. വാഹനങ്ങൾ കടന്നുവരാത്ത ഭാഗമായതിനാൽ തലച്ചുമടായി നീക്കുക മാത്രമാണ് മാർഗം. ഇത് വലിയ ബാധ്യതയാണ് കൃഷിക്കാരനുണ്ടാക്കുന്നത്. വയലിനോട് ചേർന്ന ഭാഗങ്ങളിലെങ്കിലും തോടിന് കൽക്കെട്ട് നിർമിക്കുക മാത്രമാണ് ഏക മാർഗം. പല തവണ കൃഷി ഓഫിസിലും പഞ്ചായത്തിലും അറിയിച്ചു. പുതിയ പ്രോജക്ടിൽ തോടിന് കൽക്കെട്ട് നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പും ലഭിച്ചു. പക്ഷേ തുടർ നീക്കങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story