Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:30 AM IST Updated On
date_range 22 April 2022 5:30 AM ISTഈ റോഡ് ഇനി എന്ന് നന്നാക്കും...
text_fieldsbookmark_border
രാമൻകുളങ്ങര: പ്രദേശവാസികളെ ദുരിതത്തിലാക്കി ഇടനാട് ജങ്ഷൻ മുതൽ ഇലങ്കത്ത് ജങ്ഷൻ റോഡിന്‍റെ ശോച്യാവസ്ഥ. ഹൈടെൻഷൻ കേബിളിനായി റോഡിന്‍റെ പകുതിയിലേറെ ഭാഗം കുഴിച്ചിരുന്നു. കുഴിമൂടിയ ഭാഗം വെള്ളക്കെട്ടും ചെറുകുഴികളുമായി മാറിയതിനാൽ ബസുകളടക്കമുള്ള വാഹനങ്ങൾ പകുതി റോഡ് മാത്രമാണ് ഉപയോഗിക്കുന്നത്. ഇരുചക്രവാഹനങ്ങൾ തകർന്ന വീഥിയിലൂടെ നീങ്ങുന്നത് ഒട്ടേറെ അപകടങ്ങൾക്കിടയാക്കുന്നു. കേന്ദ്രീയ വിദ്യാലയത്തിലെയും സെന്‍റ് മേരീസ് സ്കൂളിലെയും ഏകദേശം 500ലേറെ കുട്ടികൾ വലിയ ഭയത്തോടെയാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. ഇടക്ക് പെയ്യുന്ന ചെറുമഴ പോലും റോഡിനെ ചളിക്കുണ്ടാക്കുന്നു. രാമൻകുളങ്ങര മാർക്കറ്റിന്‍റെ പടിഞ്ഞാറുഭാഗത്ത് രൂപം കൊണ്ട ഗർത്തത്തിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപെട്ടത്. 47 ലക്ഷത്തിലേറെ രൂപ റോഡിന്‍റെ അറ്റകുറ്റപ്പണികൾക്കായി കോർപറേഷന് നൽകിക്കഴിഞ്ഞെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച് കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ട് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിനെതിരെ മമതനഗർ റെസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു. നഗർ പ്രസിഡന്‍റ് വാര്യത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ പിള്ള, ആർ. അനിൽകുമാർ, പി. നെപ്പോളിയൻ, ശ്രീകുമാർ വാഴങ്ങൽ, എം. ബൈജു, ഡോ.എ. മോഹനകുമാർ, എം. അൻവർദീൻ, എസ്. സുരേഷ് കുമാർ, ഡി. സോമശേഖരൻ പിള്ള, കെ.എസ്. മോഹൻലാൽ, ജി. അരുൺകുമാർ, ആർ. പ്രസന്നകുമാർ, ജി. രാജേന്ദ്രപ്രസാദ്, കെ. ശിവപ്രസാദ്, ടി.സി. ജോർജ്, കരുണാ അജിത്, സുശീലരമണൻ എന്നിവർ സംസാരിച്ചു. -------------------------------------------- ....kc+kw.... കെ.എം.എം.എല്ലില്‍ ദേശീയ അഗ്‌നിസുരക്ഷാവാരം സമാപിച്ചു (ചിത്രം) കൊല്ലം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എല്ലില്‍ ദേശീയ അഗ്‌നി സുരക്ഷാവാരത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സമാപിച്ചു. സമാപനസമ്മേളനം മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കമ്പനിയിലെ അഗ്‌നിസുരക്ഷാ വിഭാഗത്തിന്‍റെ വിവിധ സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ തത്സമയ പ്രദര്‍ശനവും നടന്നു. 2021-22 കാലയളവില്‍ 2078 ആളുകള്‍ക്ക് അഗ്‌നിസുരക്ഷാവിഭാഗം പരിശീലനം നല്‍കുകയും അപകടകരമായ 784 പ്രവൃത്തികള്‍ക്ക് സുരക്ഷ ഒരുക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. കെ.എം.എം.എല്ലിന്‍റെ അഗ്‌നിസുരക്ഷാസേന വളരെ മികവുറ്റ സേനയാണെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ പറഞ്ഞു. 150ല്‍പരം വിദ്യാർഥികള്‍ക്ക് ആറുമാസത്തെ ഉയര്‍ന്ന പരിശീലനം നല്‍കി. അഗ്‌നിസുരക്ഷാ വാരാചരണ ഭാഗമായി ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളജിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരായ വിദ്യാർഥികള്‍ക്ക് അഗ്‌നിസുരക്ഷയില്‍ പ്രാഥമിക പരിശീലനവും നല്‍കി. അഗ്‌നിസുരക്ഷാ തലവന്‍ ടി.സി. രമേശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഗ്‌നിസുരക്ഷാ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ കെ. വിജയന്‍, ഫയര്‍ ഡിപ്പാര്‍ട്മെന്‍റ് ഡെപ്യൂട്ടി മാനേജര്‍ സജിത്, പ്രൊഡക്ഷന്‍ വിഭാഗം തലവന്‍ എം.യു. വിജയകുമാര്‍, ട്രേഡ് യൂനിയന്‍ നേതാക്കളായ എ.എ. നവാസ് (സി.ഐ.ടി.യു), ആര്‍. ജയകുമാര്‍ (ഐ.എന്‍.ടി.യു.സി), ജെ. മനോജ്‌മോന്‍ (യു.ടി.യുസി) എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story