Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൽ.ഡി.എഫ്​...

എൽ.ഡി.എഫ്​ പ്രതിഷേധിച്ചു

text_fields
bookmark_border
ATTN ചാത്തന്നൂർ: കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിൽ സമ്പന്നർ മാത്രമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ അഡ്വ. എൻ. അനിരുദ്ധൻ പറഞ്ഞു. പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ ചാത്തന്നൂർ പോസ്റ്റ്​ ഓഫിസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാവ് എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ആർ. മോഹനൻ പിള്ള, സി.പി.എം ഏരിയ സെക്രട്ടറി കെ. സേതുമാധവൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം അരുൺരാജ് പൂയപ്പള്ളി, കേരള കോൺഗ്രസ് (ബി) ജില്ല സെക്രട്ടറി സുഗതൻ പിള്ള, സി.പി.ഐ മണ്ഡലം സെക്ര​േട്ടറിയറ്റ് അംഗം അഡ്വ. ആർ. ദിലീപ് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ്​ അഡ്വ. എച്ച്. ഹരീഷ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. ശ്രീകുമാർ, ബിജു, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി. സണ്ണി, വി. രാധാകൃഷ്ണൻ, ജനതാദൾ മണ്ഡലം പ്രസിഡൻറ് പത്മനാഭൻ തമ്പി എന്നിവർ സംസാരിച്ചു. ----------------------------------------------------- വീട്ടിൽ അതിക്രമിച്ച് കയറി യുവാക്കളെ കുത്തിയയാൾ പിടിയിൽ കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളായ യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ്​ പിടികൂടി. വടക്കേവിള കർപ്പൂരം പോളയത്തോട് വയലിൽത്തോപ്പിൽ നാഷനൽ നഗർ - 28ൽ അരുൺദാസ്​ (30) ആണ് ​പിടിയിലായത്. തേവള്ളി ഡിപ്പോ പുരയിടത്തിൽ ​െവച്ച് ശ്രീകുമാർ, ശ്രീനാഥ് എന്നീ യുവാക്കൾക്കാണ് കുത്തേറ്റത്. ഇവരുടെ ബന്ധുവായ ഭർതൃമതിയായ യുവതി ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പം താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി കൊലപാതക ശ്രമം നടത്തിയത്. യുവതിയെ ഇഷ്​ടമാണെന്നും ഇയാൾക്കൊപ്പം ചെല്ലണമെന്നുമുള്ള ആവശ്യം യുവതി നിരസിച്ചതിനെ തുടർന്ന് ഇയാൾ അവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ബന്ധുക്കളായ യുവാക്കളെയാണ് ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ശ്രീകുമാറിന്‍റെ വയറ്റിലും മുതുകത്തും കുത്തുകയും തടയാൻ ശ്രമിച്ച ശ്രീനാഥിന്‍റെ ചെവിക്കും കഴുത്തിനും വെട്ടുകയുമായിരുന്നു. ജില്ല ആശുപത്രിയിലെത്തിച്ച യുവാക്കളെ പ്രഥമശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ നാഷനൽ നഗറിൽനിന്ന്​ പൊലീസ്​ പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇൻസ്​പെക്ടർ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്യാം കുമാർ കെ.ജി, പി. ഹസൻകുഞ്ഞ്, എസ്​.സി.പി.ഒ വിനോദ്, സി.പി.ഒമാരായ പ്രമോദ്, അശോകൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story