Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:28 AM IST Updated On
date_range 22 April 2022 5:28 AM ISTനോട്ട് ബുക്കുകളുടെ വിൽപന നടത്തി
text_fieldsbookmark_border
ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വന്തമായി നിർമിച്ച നോട്ടുബുക്കുകളുടെ വിൽപന ഉദ്ഘാടനം നടത്തി. ജില്ല പഞ്ചായത്തംഗം പി. ശ്യാമളയമ്മ വിദ്യാർഥികളിൽനിന്ന് ഏറ്റുവാങ്ങി ആദ്യവിൽപന നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ബിനു.ഐ നായർ, വൈസ് പ്രസിഡൻറ് അർത്തിയിൽ സമീർ, നാസർ മൂലത്തറ, സബീന ബൈജു, ആമിന, ലേഖാ ശങ്കർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
