Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപി.കെ. ദിവാകരൻ...

പി.കെ. ദിവാകരൻ അനുസ്മരണം

text_fields
bookmark_border
കൊല്ലം: ആർ.എസ്​.പി സംസ്ഥാന സെക്രട്ടേറിയേറ്റംഗവും യു.ടി.യു.സി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പി.കെ. ദിവാകരൻ അനുസ്മരണവും പി.കെ. ദിവാകരൻ ഫൗണ്ടേഷൻ അവാർഡ്​ ദാനവും വെള്ളിയാഴ്ച നടക്കും. ഷോപ്സ്​ ആൻഡ്​ കമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ വർക്കേഴ്​സ്​ വെൽഫയർ ഫണ്ട്​ ബോർഡ്​ ചെയർമാൻ കെ. രാജഗോപാലിനാണ്​ ഇത്തവണത്തെ അവാർഡ്​. വൈകീട്ട്​ അഞ്ചിന്​ കരുനാഗപ്പള്ളി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​ അവാർഡ്​ സമ്മാനിക്കും. ആർ.എസ്​.പി ജില്ല സെക്രട്ടറിയും ഫൗണ്ടേഷൻ ചെയർമാനുമായ കെ.എസ്. വേണുഗോപാൽ അധ്യക്ഷതവഹിക്കും. സി.ആർ. മഹേഷ്​ എം.എൽ.എ, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്​, ആർ.എസ്​.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ​ഷൗക്കത്ത്​, ഫൗണ്ടേഷൻ സെക്രട്ടറി ബി. ആനന്ദൻ എന്നിവർ എന്നിവർ പ​ങ്കെടുക്കും. കെ.എസ്. വേണുഗോപാൽ, ഡി. സജീവ്​ബാബു, പ്രഫ.കെ. വിജയധരൻ, ഡോ.ജെ. ഗിരീഷ്​ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story