Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:44 AM IST Updated On
date_range 20 April 2022 5:44 AM ISTറോസ്മലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും -പി.എസ്. സുപാൽ എം.എൽ.എ
text_fieldsbookmark_border
(ചിത്രം) പുനലൂർ: വനമധ്യേയുള്ള റോസ്മല, രാജാകൂപ്പ് എന്നീ പ്രദേശങ്ങളിലെ ഒഴിപ്പിക്കൽ അടക്കം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രദേശങ്ങളിൽ ആദ്യമായി നേരിട്ടെത്തി ജനങ്ങളുടെ പരാതികളും മറ്റും മനസ്സിലാക്കിയ ശേഷമാണ് എം.എൽ.എ ഉറപ്പുനൽകിയത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സ്വയം പുനരധിവാസ പദ്ധതി പ്രകാരം റോസ്മലയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി കേന്ദ്രത്തിന്‍റേതാണെന്ന് എം.എൽ.എ പറഞ്ഞു. മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന ആനുകൂല്യം നേടി ഒഴിഞ്ഞുപോകുന്നവർക്ക് തടസ്സമില്ല. എന്നാൽ, അനധികൃതമായി സർക്കാർ ആനുകൂല്യം തട്ടിയെടുക്കാൻ ആരേയും അനുവദിക്കില്ല. ഇവിടെതന്നെ താമസിക്കാൻ തയാറുള്ളവർക്ക് എല്ലാ സഹായങ്ങളും ചെയ്യും. മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് തടസ്സം സൃഷ്ടിച്ചേക്കാവുന്നതടക്കം വിഷയങ്ങളിൽ ചർച്ച നടത്തി പരിഹാരം തേടും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെ ജനങ്ങളുടെ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും എം.എൽ.എ ഉറപ്പുനൽകി. അഞ്ചൽ ബ്ലോക്ക് പ്രസിഡന്‍റ് രാധാ രാജേന്ദ്രൻ, മെംബർ ബിന്ദു, റോസ്മല മെംബർ സ്കറിയ എന്നിവർ പങ്കെടുത്തു. (ചിത്രം ഇ മെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story