Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:43 AM IST Updated On
date_range 20 April 2022 5:43 AM ISTപുത്തൂർമുക്ക്-ആറാട്ടുപുഴ റോഡ് നവീകരണം മുടങ്ങിയിട്ട് മാസങ്ങൾ
text_fieldsbookmark_border
ചിത്രം- കൊട്ടാരക്കര: പുത്തൂർമുക്ക്-ആറാട്ടുപുഴ റോഡ് തകർന്ന് യാത്രാദുരിതം രൂക്ഷം. നവീകരണം മുടങ്ങിയിട്ട് മാസങ്ങളായി. റോഡിലാകെ ഉരുളൻ കല്ലുകൾ കിടക്കുകയാണ്. ജല വിതരണക്കുഴൽ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച ഭാഗങ്ങളും മൂടിയിട്ടില്ല. കുളക്കട, മൈലം, പട്ടാഴി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ആധുനിക നിലവാരത്തിൽ റോഡ് നവീകരണം പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയപ്പോൾ നാട്ടുകാരും യാത്രക്കാരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ, റോഡിൽ മെറ്റൽ പാകി ഉറപ്പിച്ച് മൂന്നു മാസത്തോളമായെങ്കിലും തുടർപ്രവർത്തനം നടന്നില്ല. മെറ്റലിൽ കയറി നിയന്ത്രണം തെറ്റി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അടുത്തിടെ അന്തമൺ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ തെന്നിവീണ് കാലിന് പൊട്ടലേറ്റ സംഭവവുമുണ്ടായി. പട്ടാഴി പഞ്ചായത്തിന്‍റെയും മൈലം പഞ്ചായത്തിന്‍റെയും സംഗമസ്ഥാനമായ പന്നിക്കോട്ടുവരെ നവീകരിച്ചിട്ടുണ്ട്. മൈലം, കുളക്കട പഞ്ചായത്തുകളിലാണ് മാസങ്ങളായി നിർമാണം മുടങ്ങിക്കിടക്കുന്നത്. ഇവിടെ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന ഒരു ഭാഗവുമില്ല. അന്തമൺ പാലത്തിന് സമീപത്തെ ഇറക്കത്തിലും കയറ്റത്തിലും ദുരിതമാണ്. പൈപ്പിടാൻ കുഴിച്ച ഭാഗങ്ങൾ മൂടാതെ മണ്ണ് റോഡിലേക്ക് തന്നെ ഇറക്കിയിട്ടിരിക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story