Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമകളെ ഉപേക്ഷിച്ച്...

മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും പുരുഷസുഹൃത്തും അറസ്റ്റിൽ

text_fields
bookmark_border
പരവൂർ: മൂന്ന് വയസ്സുള്ള മകളെ ഉപേക്ഷിച്ച് പോയ യുവതിയെയും പുരുഷ സുഹൃത്തിനെയും പൊലീസ്​ അറസ്റ്റ് ചെയ്തു. പരവൂർ സ്വദേശിനി (23), ഇവരുടെ സുഹൃത്ത് പുക്കുളം സൂനാമി കോളനി ഫ്ലാറ്റ് നമ്പർ 24 എസ്​.എസ്​ മൻസിലിൽ ബി. ഷബീർ (23) എന്നിവരാണ്​ അറസ്റ്റിലായത്. 17ന് രാത്രി പെൺകുഞ്ഞിനെ ഉപേക്ഷിച്ച് സുഹൃത്തിനോടൊപ്പം പോകുകയായിരുന്നു. മാതാവിന്‍റെ പരാതിയിൽ യുവതിയെ കാണാതായതിന് പൊലീസ്​ കേസെടുത്തു. ഇരുവരെയും വർക്കല നിന്നുമാണ് പൊലീസ്​ പിടികൂടിയത്. ഇരുവർക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്നതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ്​ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഏഴുവർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തി റിമാൻഡ് ചെയ്തത്. പരവൂർ ഇൻസ്​പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ നിതിൻ നളൻ, സി.പി.ഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഷബീറിനെ ജില്ല ജയിലിലും യുവതിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story