Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആശ്രാമം മൈതാനമാകെ...

ആശ്രാമം മൈതാനമാകെ മാലിന്യം

text_fields
bookmark_border
ചി​​ത്രം- കൊല്ലം: കൊല്ലം പൂരം നടന്ന ആശ്രാമം മൈതാനത്ത് മാലിന്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ. തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പേപ്പർ കപ്പുകൾ, പാക്കിങ് സാമഗ്രികൾ തുടങ്ങിയവ മൈതാനത്താകെ ചിതറി കിടക്കുകയാണ്​. പേപ്പർ പാക്കറ്റുകൾ ഉൾപ്പടെയുള്ളവ വേർതിരിച്ച് ശേഖരിച്ചാൽ മാത്രമേ, പുനരുപയോഗത്തിന്​ സാധ്യമാവൂ. മാലിന്യം നീക്കം ചെയ്യാനുള്ള ​നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മഴ പെയ്യുന്നതോടെ മാലിന്യം മണ്ണിൽ കുതിർന്നു കിടക്കുകയാണ്​. ദിവസങ്ങൾ കഴിയുന്നതോടെ ഇതു​ നീക്കം ചെയ്യാനും പ്രയാസകരമാവും. പൂർണമായും നീക്കം ചെയ്യാൻ കഴിയാതെയുമാവും. ഹരിത പ്രോട്ടോകോൾ പാലിച്ചാവും പൂരമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അതൊന്നും പാലിക്കപ്പെട്ടതായി മൈതാനം കണ്ടാൽ തോന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story