Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:39 AM IST Updated On
date_range 20 April 2022 5:39 AM ISTവി. സാംബശിവൻ അനുസ്മരണം
text_fieldsbookmark_border
കൊല്ലം: വി. സാംബശിവൻ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ വി. സാംബശിവന്‍റെ 27ാം ചരമ വാർഷികത്തോടനുബന്ധിച്ച് ത്രിദിന കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഈ മാസം 21, 22, 23 തീയതികളിലാണ് പരിപാടി. ചവറ തെക്കുംഭാഗത്തെ വി. സാംബശിവൻ സ്മാരകത്തിൽ 21ന് രാവിലെ സാംബശിവൻ ഫൗണ്ടേഷനും കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥാപ്രസംഗമേളയും കളരിയും നടക്കും. ഫാദർ രാജേഷ് മാർട്ടിൻ ഉദ്ഘാടനം ചെയ്യും. വി.എം. രാജ മോഹൻ അധ്യക്ഷത വഹിക്കും. കേളി കൃഷ്ണൻകുട്ടിപ്പിള്ള പുരസ്കാരം ഡോ. വസന്തകുമാർ സാംബശിവന് സമ്മാനിക്കും. 22ന് രാവിലെ 'മലയാളി സ്ത്രീയുടെ വിമോചന വിചാരങ്ങൾ കാലഘട്ടങ്ങളിലൂടെ' എന്ന വിഷയം കേരള ഭാഷാ ഇൻസ്റ്റി.ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അവതരിപ്പിക്കും. വി. സാംബശിവൻ അനുസ്മരണ സമ്മേളനം ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യും. കാഥിക തൊടിയൂർ വസന്തകുമാരിക്ക് 2022ലെ സാംബശിവൻ പുരസ്കാരം സമ്മാനിക്കും. 23ന് രാവിലെ സാംബശിവൻ സ്മാരകത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ സമാപിക്കും. ----------------------------------------------- അഭിമുഖം കൊല്ലം: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ശനിയാഴ്ച അഭിമുഖം നടക്കും. പ്ലസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ 23ന് രാവിലെ 10ന് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തണം. ഫോൺ: 04742740615, 8714835683.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story