Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:39 AM IST Updated On
date_range 20 April 2022 5:39 AM ISTറമദാൻ റിലീഫും ഇഫ്താർ സംഗമവും
text_fieldsbookmark_border
അഞ്ചാലുംമൂട്: ഇഞ്ചവിള അൽ- റബീഇ മജ്‌ലിസിന്‍റെയും അൻവരിയ ഹിഫ്ളുൽ ഖുർആൻ കോളജിന്‍റെയും ആഭിമുഖ്യത്തിൽ റമദാൻ റിലീഫും സ്വലാത്ത് മജ്‌ലിസും നടത്തി. മജ്ലിസ് ചെയർമാൻ ഖാലിദ് മൗലവി നേതൃത്വം നൽകി. ജലാലുദീൻ മുസ്‌ലിയാർ, മഹമൂദ് മുസ്‌ലിയാർ, അൻവർ മിൻഹാജി, സലീം മൗലവി, ഉമർ കരുവ, സജീവ്, മുഹമ്മദ് നാസിം, ഹുസൈൻ ബാഖവി, പ്രഫ. മാഹീൻ, ഷാജഹാൻ തട്ടാമല എന്നിവർ പങ്കെടുത്തു. പ്രാർഥന മജ്‌ലിസിന് എസ്. അയ്യൂബ്ഖാൻ മഹ്ളരി നേതൃത്വം നൽകി. ----------------------------------------------------------------- ഇഫ്താർ സംഗമം ഇരവിപുരം: അയത്തിൽ കട്ടവിള ജാമിഉൽ ഹസനാത്ത് ഹിഫ്ള് കോളജിന്‍റെയും ഖിബ് ലതൈൻ ഹജ്ജ് ഉംറ ഗ്രൂപ്പിന്‍റെയും ആഭിമുഖ്യത്തിൽ ബദർ ദിന അനുസ്മരണവും ഇഫ്താറും നടത്തി. കോളജ് പ്രിൻസിപ്പൽ ഹാഫിസ് സിറാജുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ഷാഫി അസ്ലമി, സിയാദ് മൗലവി, എസ്. മുഹമ്മദ് സുഹൈൽ, മൈലക്കാട് ഷറഫുദീൻ, നാസർ, കൈസ്, നൗഷാദ്, ഹാഫിസ് അനസ്, ഹാഫിസ് ഷാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story