Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:37 AM IST Updated On
date_range 20 April 2022 5:37 AM ISTസാക്ഷരത പ്രഖ്യാപന വാർഷികാഘോഷം
text_fieldsbookmark_border
ശാസ്താംകോട്ട: ബ്ലോക്ക് സാക്ഷരത മിഷന്‍റെ നേതൃത്വത്തിൽ കേരളം സമ്പൂർണ സാക്ഷരത നേടിയതിന്‍റെ പ്രഖ്യാപന വാർഷികാഘോഷം പടി. കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ഉഷാലയം ശിവരാജൻ ആദ്യകാല സാക്ഷരത പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോഓഡിനേറ്റർ എസ്. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് രമേശ് കുന്നപ്പുഴ, സി.കെ. ഗോപി, സുഭാഷ് എസ്. കല്ലട, ദിനകർ കോട്ടക്കുഴി, സന്തോഷ് എസ്. വലിയപാടം, അജീഷ്, ജെ.ആർ. പ്രീജ, സുരേഷ് മാങ്കൂട്ടം, എ. പ്രസന്നൻ എന്നിവർ സംസാരിച്ചു. എം. സങ്, അഷ്ടമൻ ടി. സാഹിതി എന്നിവർ കവിതാലാപനം നടത്തി. ഫോട്ടോ: കേരളം സമ്പൂർണ സാക്ഷരത നേടിയതിന്‍റെ പ്രഖ്യാപന വാർഷികാഘോഷം പടി. കല്ലടയിൽ നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
