Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:35 AM IST Updated On
date_range 20 April 2022 5:35 AM ISTപ്രതിഭ പുരസ്ക്കാര സമർപ്പണം
text_fieldsbookmark_border
കരുനാഗപ്പള്ളി: ക്ലാപ്പന ഇ.എം.എസ് സാംസ്കാരികവേദി ലൈബ്രറിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾ മരണപ്പെട്ട പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന അക്ഷര പൂത്താലിയും ഓണാട്ടുകര പ്രതിഭ പുരസ്കാര വിതരണവും വ്യാഴാഴ്ച നടക്കും. ക്ലാപ്പന വടക്ക് ഒറ്റത്തെങ്ങിൽ വീട്ടിൽ സൂര്യകലയുടെ വിവാഹമാണ് നടത്തുക. രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സാംസ്കാരികസംഗമത്തിൽ പുരസ്കാരം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറിന് മന്ത്രി സജി ചെറിയാൻ കൈമാറും. 11,111 രൂപയും ആർട്ടിസ്റ്റ് അനി വരവിള രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. യുവസാഹിത്യ പ്രവർത്തകരെയും കോവിഡ് പോരാളികളെയും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story