Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദുഃഖം ഉള്ളിലൊതുക്കി...

ദുഃഖം ഉള്ളിലൊതുക്കി അനന്തു പരീക്ഷയെഴുതി; അച്ഛനുവേണ്ടി..

text_fields
bookmark_border
ATTN തിങ്കളാഴ്ച വാഹനാപകടത്തിൽ മരിച്ച സുനിലിൻെറ മകനാണ് പത്താം ക്ലാസ് വിദ്യാർഥിയായ അനന്തുകൃഷ്ണൻ ചിത്രം- കൊട്ടിയം: സർവ ദുഃഖവും ഉള്ളിലൊതുക്കി അനന്തുകൃഷ്ണൻ പരീക്ഷയെഴുതി; പിതാവിന്‍റെ മോഹങ്ങൾക്ക് അഗ്​നിപകർന്ന്...ജീവിതയാത്രയുടെ പാതിവഴിയിൽ തനിച്ചാക്കി മറഞ്ഞ പിതാവിന്‍റെ വേർപാട് ഈ പത്താം ക്ലാസുകാരന്‍റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കൊട്ടിയം കണ്ടച്ചിറമുക്ക് പറന്തിയിൽ രഞ്ജിനി ഭവനിൽ അനന്തു കൃഷ്ണന്‍റെ പിതാവ് സുനിൽ (49 - മധു) തിങ്കളാഴ്ച വൈകീട്ട്​ പെരുമ്പുഴ പുന്നമൂട്ടിലുണ്ടായ അപകടത്തിൽ മരിച്ചു. കൊട്ടിയത്തെ ഓട്ടോ ഡ്രൈവറായ സുനിൽ ഓടിച്ചിരുന്ന ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. മരണവിവരം അറിഞ്ഞെങ്കിലും എന്തു പ്രതിസന്ധി ഉണ്ടായാലും പഠനം മുടക്കരുതെന്നും പഠിച്ച് ഉന്നതിയിലെത്തണമെന്നുമുള്ള അച്ഛന്‍റെ ആഗ്രഹം മനസ്സിലുണ്ടായിരുന്നതിനാൽ ദുഃഖം മനസ്സിലൊതുക്കി ബന്ധുക്കളും സുഹൃത്തുക്കളുമായ യുവാക്കൾക്കൊപ്പം സങ്കടം പുറത്തുകാട്ടാതെ പരീക്ഷയെഴുതാൻ എത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി ജില്ല ആശുപത്രിയിൽനിന്ന്​ ചൊവ്വാഴ്ച രണ്ടരയോടെ സുനിലിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടികൊണ്ട് അന്ത്യ കർമങ്ങൾ ചെയ്തതും അനന്തുവായിരുന്നു. നാലരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഞ്ചു പരീക്ഷകൾ എഴുതിയതിനാൽ അച്ഛന്‍റെ ആഗ്രഹം പോലെ മുടങ്ങാതെ നാലു പരീക്ഷകളുംകൂടി എഴുതാനാണ് അനന്തുവിന്‍റെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story