Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTഹീമോഫീലിയ ദിനാചരണം
text_fieldsbookmark_border
ചിത്രം- കൊല്ലം: സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ ഡി.ഡി.സി.സിയില്‍ ലോക എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ബോധവത്കരണ റാലി കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ അധ്യക്ഷതവഹിച്ചു. 'എല്ലാവര്‍ക്കും പ്രാപ്യത, പങ്കാളിത്തം, നയചാതുര്യം, പുരോഗതി' എന്നതാണ് ഈ വര്‍ഷത്തെ ഹീമോഫീലിയ ദിന സന്ദേശം. അടിയന്തര ചികിത്സ ലഭ്യമാക്കുന്ന അഞ്ച് കാഷ്വൽറ്റി സെന്‍ററുകളാണ് ജില്ലയിലുള്ളത്. ജില്ല ആശുപത്രി, കരുനാഗപ്പള്ളി, കടയ്ക്കല്‍, കൊട്ടാരക്കര, പുനലൂര്‍ താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളിലാണ് അടിയന്തര സൗകര്യം. ഹീമോഫീലിയ ചികിത്സ നടത്തുന്ന കുട്ടികള്‍ക്ക് എം.എല്‍.എ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബോധവത്കരണ ക്ലാസുകളും നടത്തി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. വി. കൃഷ്ണവേണി, ജില്ല ഹീമോഫീലിയ നോഡല്‍ ഓഫിസര്‍ ഡോ. മേരി സാന്‍ഷ്യ എന്നിവര്‍ പങ്കെടുത്തു. ---------------------------- വിമുക്തഭടന്മാര്‍ക്ക് താമസം കൊല്ലം: മുതിര്‍ന്ന പൗരന്മാരായ വിമുക്തഭടന്മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ബംഗളൂരു കേന്ദ്രീകരിച്ച് പണം നല്‍കി താമസിക്കാനുള്ള കേരള ആൻഡ് കര്‍ണാടക സബ് ഏരിയ ഹെഡ്ക്വാര്‍ട്ടറിന്‍റെ പദ്ധതിയില്‍ അപേക്ഷിക്കാം. ഫോൺ: 0474 2792987.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story