Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTകൊട്ടിയം എൻ.കെ സിൽക്‌സ് വാർഷികാഘോഷം
text_fieldsbookmark_border
ATTN ........പരസ്യതാൽപര്യം.......... ചിത്രം- കൊല്ലം: കൊട്ടിയം എൻ.കെ സിൽക്‌സിന്‍റെ നാലാമത് വാർഷികാഘോഷം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വസ്ത്രവിപണിയിൽ കൊല്ലത്ത് മാറ്റത്തിന്‍റെ തരംഗമാവാൻ എൻ.കെ സിൽക്‌സിന് സാധിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തിൽ പങ്കെടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്നുപേർക്ക് നടൻ ഇന്നസെന്‍റ് സ്വർണ നാണയം വിതരണം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ്ഖാൻ, ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എസ്. ഫത്തറുദ്ദീൻ, യുവമോർച്ച് ജില്ല പ്രസിഡന്‍റ് വിഷ്ണു പട്ടത്താനം എന്നിവർ പങ്കെടുത്തു. വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരുമാസം നീളുന്ന ഡിസ്‌കൗണ്ട് ഓഫർ കൊട്ടിയം, പുനലൂർ ഷോറൂമുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ കെ. കമറുദീൻ പറഞ്ഞു. വിവാഹ വസ്ത്രങ്ങൾക്ക് പ്രത്യേക വിഭാഗം, കാഞ്ചീപുരം, ബനാറസ്, ജെയ്പൂർ, അഹമ്മദാബാദ്, സൂററ്റ്, കൊൽക്കത്ത തുടങ്ങി ഭാരതത്തിലെ പാരമ്പര്യ പട്ട് നെയ്ത്ത് ശാലകളിൽനിന്നുള്ള പട്ടുസാരികളും ലാച്ച, ലഹങ്ക, ഗൗണുകൾ തുടങ്ങിയവയുടെ വിസ്മയിപ്പിക്കുന്ന ശേഖരവുമാണ് സജ്ജമാക്കിയിട്ടുള്ളത്. ചുരിദാർ, കുർത്തീസ്, ആധുനിക ഫാഷനിൽ തയാറാക്കിയ പർദകൾ, റണ്ണിങ് മെറ്റീരിയൽസ്, മിക്‌സ് ആൻഡ് മാച്ച് എന്നിവക്കൊപ്പം മാച്ചിങ് ഓർണമെന്റ്സിന്റെ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റെല്ലാ തുണിത്തരങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story