Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
ചിത്രം- കൊട്ടാരക്കര: മുസ്​ലിം സ്​ട്രീറ്റിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി ജിതിൻ കൃഷ്ണനാണ് പരിക്കേറ്റത്. അമിത വേഗത്തിൽ വന്ന ബൈക്ക് കാറി‍ൻെറ മുന്നിലെ വശത്തായി ഇടിച്ചുകയറുകയായിരുന്നു. ജിതിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ------------------------------- അനധികൃത പന്നി ഫാമിൽ മാലിന്യം: പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി ഓയൂർ: ഇളമാട് പഞ്ചായത്തിൽ ഇടത്തറപ്പണ-കവലക്കപ്പച്ച റോഡിൽ തോട്ടംമുക്കിന് സമീപത്തെ അധികൃത പന്നി ഫാമിന് മാലിന്യപ്രശ്നത്തിൻെറ പേരിൽ സ്റ്റോപ് മെമ്മോ. ദുർഗന്ധം മൂലം പ്രദേശവാസികളായ അറുപതോളം പേർ ചേർന്നാണ് പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി കെ. വിക്രമൻപിള്ള, പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സമിതി അധ്യക്ഷൻ മുഹമ്മദ് റഷീദ്, ഹെൽത്ത്​ ഇൻസ്പെക്ടർ വൈ. നസീർ, വാർഡ് അംഗം ഉണ്ണി എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ ഇറച്ചി മാലിന്യം ഉൾപ്പെടെ വൻതോതിൽ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തി. ഇറച്ചി മാലിന്യം പുഴു അരിച്ചനിലയിലായിരുന്നു. ലൈസൻസില്ലാതെ അറവുശാല പ്രവർത്തിക്കുന്നതായും കണ്ടെത്തി. മലിനജലം ഒഴുകിപ്പരക്കുന്നതായും പ്രദേശത്താകെ ഈച്ച- തെരുവുനായ് ശല്യം രൂക്ഷമായതും സമീപത്തെ വീടുകളിലെ കിണറ്റിലെ വെള്ളത്തിന്‍റെ നിറവും മണവും മാറിയതായും പരിശോധനയിൽ ബോധ്യപ്പെട്ടു. ഫാം നടത്തുന്നതിനായി പഞ്ചായത്തിൽനിന്ന് ലൈസൻസ് ഇയാൾക്ക് ലഭിച്ചിരുന്നില്ല. 12 വർഷമായി ഫാം പ്രവർത്തിക്കുകയാണ്. ഇതിനെതിരെയും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയും മേലധികാരികൾക്ക് പരാതി നൽകിയതായി ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ് വാളിയോട് ജേക്കബ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story