Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസും കാറും...

ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

text_fields
bookmark_border
...ചിത്രം... പുനലൂർ: ആര്യങ്കാവിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കഴുതുരുട്ടി സ്വദേശി മനോജ് (38), ഭാര്യ ബിനു (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെ ദേശീയപാതയിൽ ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിന് സമീപമായിരുന്നു അപകടം. പത്തനംതിട്ടയിൽനിന്ന് തെങ്കാശിക്ക് പോയ ഫാസ്റ്റിൽ എതിർദിശയിൽനിന്നുവന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബസ് പാതയോരത്തെ ബിസ്മി ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടൽ ഉടമ ഷാജഹാനും കുടുംബാംഗങ്ങളും ഓടി മാറിയതിനാൽ മറ്റ് അപകടം ഒഴിവായി. ഓടിമാറുന്നതിനിടെ ഇഷ്ടികയും മറ്റും വീണ് ഷാജഹാനും പരിക്കേറ്റു. കടയുടെ മുൻവശവും ബസിന്‍റെ വശവും കാറിന്‍റെ മുൻവശവും പൂർണമായും തകർന്നു. പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. (+(ചിത്രം ഈമെയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story